ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ദേശീയപാത 85ൽ നേര്യമംഗലം മുതല്‍ അടിമാലി വരെയുള്ള ഭാഗത്ത് വാഹനഗതാഗതം പൂര്‍ണമായി തടഞ്ഞതായി ദുരന്ത നിവാരണ വിഭാഗം വ്യക്തമാക്കി. പ്രദേശത്ത് മണ്ണിടിച്ചിലിനുള്ള സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഈ കടുത്ത നടപടി.
സുരക്ഷ മുന്‍നിര്‍ത്തി ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് പൊതുജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് അടിയന്തര ഉത്തരവുകളും കൈമാറിയിട്ടുണ്ട്.
കൂടാതെ, ജില്ലയിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം ശനിയാഴ്ച തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. സാഹചര്യം അനുകൂലമാകുന്നത് വരെയും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയും ഈ നിയന്ത്രണങ്ങള്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

