പത്തനംതിട്ട: പെയ്ത്തുമാറിയെങ്കിലും ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് നിർദേശം. പ്രളയബാധിത പ്രദേശങ്ങളിലെ പുനരധിവാസവും രക്ഷാപ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് ജില്ലാ ചുമതലയുള്ള മന്ത്രി പി.സി.
വിഷ്ണുനാഥ് കാലാവസ്ഥാ മുന്നറിയിപ്പുകൾ വിശദീകരിച്ചത്. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ വരും മണിക്കൂറുകളിൽ വലിയതോതിലുള്ള മുൻകരുതൽ അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ പ്രകാരം പമ്പയാറ്റിൽ അതിതീവ്ര ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. “ഇന്ന് ഒരു രാത്രി കൂടി ആശങ്കയുടേതാണ്.
ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പു പ്രകാരം പമ്പയിൽ അതിതീവ്ര മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയ വേർതിരിവ് കാണിക്കാതെ ഒന്നിച്ച് നിൽക്കണം’’ – മന്ത്രി വ്യക്തമാക്കി.
അപകടസാധ്യതയേറിയ മേഖലകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിലൊട്ടാകെ 95 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നിട്ടുള്ളത്.
ഇവിടങ്ങളിലായി 3,568 പേർ താമസിക്കുന്നുണ്ട്. പ്രളയബാധിത വാർഡുകളിൽ ശുചീകരണ ജോലികൾക്കായി 25,000 രൂപ വീതം ജില്ലാ ഭരണകൂടം അനുവദിച്ചു.
ഇതിനുപുറമേ ക്യാംപുകളുടെ തടസ്സമില്ലാത്ത നടത്തിപ്പിനായി 1 ലക്ഷം രൂപയും നൽകും. പ്രളയക്കെടുതിയിൽ വീടുകൾക്കും കൃഷിക്കും നേരിട്ട
നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. 2018-ലെ പ്രളയത്തിനു ശേഷം പുഴകളിൽ അടിഞ്ഞുകൂടിയ ചെളിയും മണലും നീക്കം ചെയ്യുന്നതിനായിരിക്കും ഇനി മുൻഗണന നൽകുക.
കഴിഞ്ഞ രണ്ടര വർഷമായി ഷട്ടറുകൾ തുറന്നുകിടക്കുന്ന മണിയാർ ഡാമിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പ്രളയ അവലോകന യോഗത്തിൽ സ്വന്തം പാർട്ടിയിലെ ആളുകളെ മാത്രമാണ് പങ്കെടുത്തതെന്ന പ്രതിപക്ഷ ആരോപണം മന്ത്രി തള്ളി. വാർത്താസമ്മേളനത്തിൽ യോഗത്തിന്റെ ചിത്രം പുറത്തുവിട്ടാണ് അദ്ദേഹം മറുപടി നൽകിയത്.
എംഎൽഎമാർ, മറ്റ് ജനപ്രതിനിധികൾ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘമാണ് യോഗത്തിൽ പങ്കെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

