
വയനാടിന്റെ കണ്ണീരൊപ്പാൻ സഹായഹസ്തവുമായി സുബൈദ ഉമ്മ. 2018-ലെ വെള്ളപൊക്കത്തില്‍ തന്റെ ആടുകളെ വിറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തയാളാണ് സുബൈദ ഉമ്മ. ഇത്തവണ വയനാട്ടിലേക്ക് തന്റെ ചായക്കടയില്‍ നിന്നും ലഭിച്ച വരുമാനമാണ് വയനാട്ടിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കായി സുബൈദ ഉമ്മ സര്‍ക്കാരിന് നല്‍കിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു. ചവറ എംഎല്‍എ സുജിത്ത് വിജയന്‍പിള്ളയാണ് വിവരം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ചവറ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്
അന്ന് ആടുകളെ വിറ്റ പണം, ഇന്ന് ചായക്കടയിലെ വരുമാനം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ചായക്കടയിൽ നിന്ന് കിട്ടിയ വരുമാനം കൈമാറി പള്ളിത്തോട്ടം സ്വദേശിനി സുബൈദ ഉമ്മ. വയനാട് ഉരുള്‍പ്പൊട്ടലിനെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി 10,000 രൂപയാണ് സുബൈദ ഉമ്മ കൈമാറിയത്. കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർക്ക് നേരിട്ട് തുക കൈമാറുകയായിരുന്നു.
പള്ളിത്തോട്ടം പോലീസ് സ്റ്റേഷന് സമീപം ചായക്കട നടത്തിയാണ് സുബൈദ ഉമ്മ ഉപജീവനമാര്‍ഗം കണ്ടെത്തുന്നത്. വെള്ളപ്പൊക്കസമയത്ത് ആടുകളെ വിറ്റ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.
Story Highlights : Subaidumma gave ten thousand rupees to Wayanad Relief fund
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]