സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ മാസം 180 മെഗാവാട്ട് വൈദ്യുതി അധികമായി വാങ്ങാനാണ് തീരുമാനം.
റെഗുലേറ്ററി കമ്മീഷന്റെ അനുമതി ലഭിച്ചതിന് പിന്നാലെയാണ് ബോർഡ് ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. ആദ്യഘട്ടത്തിന് ശേഷം അധികമായി 200 മെഗാവാട്ട് വൈദ്യുതി കൂടി വാങ്ങാൻ കെഎസ്ഇബി പദ്ധതിയിടുന്നുണ്ട്.
നിലവിൽ യൂണിറ്റിന് 6 രൂപയിൽ താഴെ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാമെന്ന നിർദ്ദേശം ബോർഡിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോർ കമ്മിറ്റി യോഗം ചേർന്ന് അന്തിമ തീരുമാനമെടുത്തത്.
വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സർക്കാരിനെ ഔദ്യോഗികമായി അറിയിക്കും.
തുടർന്ന് റെഗുലേറ്ററി കമ്മീഷന് അപേക്ഷ സമർപ്പിച്ച ശേഷം മാത്രമായിരിക്കും വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട തുടർ നടപടികൾ ആരംഭിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

