ജൂൺ മാസത്തിലെ അവസാന പ്രതിവാര ഇ-ഡ്രോയിൽ 100,000 ദിർഹം വീതം നാല് ഭാഗ്യശാലികൾ പങ്കിട്ടു. വിജയികളിൽ ഒരാളായ കമാലുദ്ദീൻ അൻവർഷ എന്ന മലയാളി ബിസിനസുകാരൻ കഴിഞ്ഞ 24 വർഷമായി ഒമാനിൽ പ്രവാസ ജീവിതം നയിക്കുകയാണ്.
45 വയസ്സുള്ള ഇദ്ദേഹത്തിന്റെ കുടുംബം കേരളത്തിലാണ് താമസിക്കുന്നത്. “കഴിഞ്ഞ രണ്ട് വർഷമായി ഞാൻ സ്വന്തമായി ടിക്കറ്റുകൾ വാങ്ങുകയാണ്.
വിജയിച്ചു എന്നറിഞ്ഞപ്പോൾ ഏറെ സന്തോഷമായി,” എന്ന് അദ്ദേഹം വ്യക്തമാക്കി. സമ്മാനത്തുക ഉപയോഗിച്ച് നിലവിലുള്ള കടബാധ്യതകൾ തീർക്കാനും ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിൽ തുടർന്നും പങ്കെടുക്കാനുമാണ് അദ്ദേഹം പദ്ധതിയിടുന്നത്.
കർണാടക സ്വദേശിയായ അബൂബക്കർ സിദ്ദിഖ് ആണ് മറ്റൊരു വിജയി. സൗദി അറേബ്യയിലെ നിർമാണ മേഖലയിൽ 13 വർഷമായി ജോലി ചെയ്യുന്ന ഇദ്ദേഹം കഴിഞ്ഞ മൂന്ന് വർഷമായി സഹപ്രവർത്തകർക്കൊപ്പമാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്.
ഇത്തവണ സ്വന്തം പേരിൽ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത് വലിയൊരു അപ്രതീക്ഷിത സന്തോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാൻഡ് പ്രൈസ് ലഭിക്കുന്നത് വരെ ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൺലൈനായി ടിക്കറ്റ് എടുത്ത സുജിത് സുകുമാരൻ, ചെന്നൈയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി നരേഷ് തങ്കലപെല്ലി എന്നിവരാണ് മറ്റ് വിജയികൾ. നരേഷ് തങ്കലപെല്ലി തന്റെ അഞ്ച് സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റുകൾ എടുക്കാറുള്ളത്.
സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കുവെക്കുമെന്നും തന്റെ വിഹിതം ഉപയോഗിച്ച് കുടുംബത്തോടൊപ്പം ഒരു വിനോദയാത്ര പോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ മാസത്തിൽ വമ്പൻ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്.
ഓഗസ്റ്റ് 3-ന് നടക്കുന്ന തത്സമയ നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസായി നേടാൻ അവസരമുണ്ട്. കൂടാതെ അഞ്ച് പേർക്ക് വീതം 100,000 ദിർഹം വീതവും, നാല് പേർക്ക് ഓരോ ആഴ്ചയും 25,000 ദിർഹം വീതവും ആശ്വാസ സമ്മാനങ്ങളായി ലഭിക്കും.
ഇതിനു പുറമെ ‘ദി ബിഗ് സ്പിൻ’ മത്സരത്തിലൂടെ 1 മില്യൺ ദിർഹം വരെ നേടാനുള്ള അവസരവും, മസെരാറ്റി ഗ്രെക്കാലെ, ലാൻഡ് റോവർ ഡിഫൻഡർ എന്നീ ആഡംബര വാഹനങ്ങൾ ഉൾപ്പെടുന്ന ഡ്രീം കാർ പ്രൊമോഷനും ജൂലൈ മാസത്തിൽ ലഭ്യമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

