കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിലവിലെ സർക്കാർ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് പരാതിക്കാരനായ കടകംപള്ളി മനോജ് ആരോപിച്ചു. നിയമനടപടികൾ വൈകുന്നതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികളും തമ്മിലുള്ള അവിശുദ്ധ ബന്ധമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും, കേസ് നിലവിലെ ഘട്ടത്തിൽ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ കോടതി അനുമതി നൽകിയിട്ടും സർക്കാർ അതിന് വിസമ്മതിക്കുകയായിരുന്നു.
മുഖ്യമന്ത്രിയും മുൻ മന്ത്രി ഷിബു ബേബി ജോണും അഴിമതിയെക്കുറിച്ച് കൃത്യമായ ധാരണയുള്ള വ്യക്തികളാണെന്നും കടകംപള്ളി മനോജ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

