സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി വി.ഡി. സതീശനും നേരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.
ഗോവിന്ദന് രംഗത്ത്. ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും താല്പര്യങ്ങള്ക്ക് വഴങ്ങി വി.ഡി.
സതീശന് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തില്‍ എഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനം ഉയര്‍ത്തിയത്.
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം, പിഎംഎവൈ (PMAY) പദ്ധതി എന്നിവയിലെ നടപടികളാണ് പ്രധാനമായും വിമര്‍ശനത്തിന് വിധേയമായത്. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുമെന്ന് വാഗ്ദാനം നല്കി അധികാരത്തിലേറിയ സര്‍ക്കാര്‍, സംഘപരിവാര്‍ ശക്തികളുടെ വിനീത വിധേയരാകാന്‍ പരസ്പരം മത്സരിക്കുകയാണെന്ന് എം.വി.
ഗോവിന്ദന് കുറ്റപ്പെടുത്തുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ ധവളപത്രത്തിലോ ബജറ്റ് പ്രസംഗത്തിലോ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുത്താത്തത് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തില്‍ ലീഗ് മന്ത്രിമാരും ഒട്ടും പിന്നിലല്ല. ഗവര്‍ണറുടെ നടപടികള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഗോള്‍വാള്‍ക്കറുടെ ചിത്രത്തിനു മുന്നില്‍ വണങ്ങുന്ന മുഖ്യമന്ത്രിയാണ് പാദസേവയ്ക്ക് നേതൃത്വം നല്‍കുന്നതെന്ന ഗുരുതര ആരോപണവും ലേഖനത്തിലുണ്ട്. കൂടാതെ, യുപിഎ ഭരണകാലത്തെ ടുജി സ്പെക്ട്രം, കല്‍ക്കരി കുംഭകോണം തുടങ്ങിയ വിഷയങ്ങളാണ് എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ കാരണമായതെന്നും എം.വി.
ഗോവിന്ദന് ഓര്‍മ്മിപ്പിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് അജണ്ടയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ വഴിയൊരുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

