ഗുജറാത്തിലെ രാജ്കോട്ടിൽ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പങ്കാളിയെ യുവാവ് കൊലപ്പെടുത്തിയ സംഭവം പുറത്തായി. സ്ത്രീ വേഷം കെട്ടി തന്നെ കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് ഇരുപതുകാരനായ പിയൂഷ് കുമാർ കൊലപാതകം നടത്തിയത്.
സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ജൂൺ 25-നാണ് മസ്കത്ത് ഫാടക് റെയിൽവേ സ്റ്റേഷന് സമീപമുള്ള മതിലിനോട് ചേർന്ന് സ്ത്രീ വേഷത്തിലുള്ള മൃതദേഹം പോലീസ് കണ്ടെത്തിയത്.
ആദ്യം അപകടമരണമെന്ന് കരുതി അന്വേഷണം ആരംഭിച്ചെങ്കിലും, പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതായി കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിയൂഷ് കുമാർ പിടിയിലായത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: “നിഷ കുമാർ, പൂനം എന്നീ പേരുകളിൽ ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ടുകളുണ്ടാക്കി ചന്ദൻ കുമാർ പീയുഷുമായി ബന്ധപ്പെട്ടിരുന്നു.
പിന്നീട് ഈ ബന്ധം പ്രണയമായി മാറുകയും ഇരുവരും ഒരുമിച്ച് താമസം തുടങ്ങുകയും ചെയ്തു. മതപരമായ ആചാരങ്ങളുടെ പേരു പറഞ്ഞ് ചന്ദൻ ലൈംഗിക ബന്ധത്തിൽ നിന്നും പലതവണ ഒഴിഞ്ഞുമാറി.
എന്നാൽ ഒരു ദിവസം ചന്ദൻ താടി വടിക്കുന്നത് കണ്ടാണ് അയാൾ പുരുഷനാണെന്നും സ്വവർഗ ബന്ധം ആഗ്രഹിക്കുന്ന ആളാണെന്നും പീയുഷ് മനസ്സിലാക്കിയത്. ഇതിനുശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടാകുകയും പീയൂഷ് ചന്ദനെ റെയിൽവേ ട്രാക്കിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി, അവിടെ വച്ച് വലിയ കല്ലുകൾ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ജോലിക്ക് പോകുന്നതിന് മുൻപ് മൃതദേഹം അയാൾ പാറക്കെട്ടുകൾക്കടിയിൽ ഒളിപ്പിച്ചു.” പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതൽ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

