വിഎസിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം∙ ഹൃദയാഘാതത്തെ തുടർന്നു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ നില അതീവ ഗുരുതരമായി തുടരുന്നു. പട്ടത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിന്റെ ചികിത്സ.
ഇവിടത്തെ വിദഗ്ധ ഡോക്ടർമാർക്കു പുറമേ, തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് ഏഴംഗ സ്പെഷലിസ്റ്റ് മെഡിക്കൽ സംഘം സർക്കാരിന്റെ നിർദേശ പ്രകാരം എത്തി വിഎസിനെ പരിശോധിക്കുകയും അദ്ദേഹത്തിനു ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്തു.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

