ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ പ്രതിഷേധവുമായി വന്ദേമാതരത്തിന്റെ രചയിതാവ് ബങ്കിംചന്ദ്ര ചാറ്റർജിയുടെ കുടുംബം രംഗത്ത്.
സംഭവത്തിൽ സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പശ്ചിമബംഗാളിലെ ബിജെപി എംപിയുമായ സുമിത്രോ ചാറ്റർജി കത്തയച്ചു. ഉണ്ടായ സംഭവം തീർത്തും നിർഭാഗ്യകരമാണെന്നും ഇത് ബംഗാൾ ജനതയ്ക്ക് കടുത്ത അപമാനമാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
വന്ദേമാതരത്തെ ദേശഭക്തിയുള്ള ആരും അപമാനിക്കില്ലെന്നാണ് വിഷയത്തിൽ ബിജെപിയുടെ പ്രതികരണം. ഇതിനിടെ, ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി തുടരുകയാണ്.
ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി ഹേമന്ത് സോറന്റെയും രാഹുൽ ഗാന്ധിയുടെയും കോലം കത്തിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

