തിരുവനന്തപുരം കട്ടേല മോഡൽ സ്കൂളിലെ പ്രവേശനോത്സവത്തിനിടെ നടന്ന മിഠായി വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വി മുരളീധരൻ രംഗത്ത്. സ്കൂളിലെ വിദ്യാർത്ഥികൾക്കായി താൻ സ്വന്തം നിലയ്ക്കാണ് മിഠായികൾ വാങ്ങി എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വി മുരളീധരൻ പറയുന്നതിങ്ങനെ: “കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത്. അത് മറ്റാരും വിതരണം ചെയ്യാനായി ഏൽപ്പിച്ചതല്ല.
അവിടെ ചെന്നപ്പോൾ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും.
കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ. വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും…” താൻ കരുതിയ മിഠായികൾ വേഗത്തിൽ കുട്ടികളിലെത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ഇത്തരമൊരു സാഹചര്യമുണ്ടായതെന്നും, ഇതിനെ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
പ്രവേശനോത്സവത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് മധുരം നൽകുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് താൻ അവിടെയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

