തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം പൊതുരംഗത്ത് സജീവമല്ലാത്തതിനെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടിയുമായി സംവിധായകനും സോഷ്യൽ മീഡിയ വ്യക്തിത്വവുമായ അഖിൽ മാരാർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് താൻ നേരിടുന്ന ചോദ്യങ്ങൾക്ക് അദ്ദേഹം വ്യക്തത വരുത്തിയത്.
താൻ ഒരു വിഷയത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ആളല്ലെന്നും, ജീവിതത്തിൽ ഒട്ടേറെ അവസരങ്ങൾ മുൻപിലുണ്ടെന്നും അഖിൽ മാരാർ വ്യക്തമാക്കി. ഇത് തിരിച്ചറിയുന്നവരാണ് ജീവിതത്തിൽ വിജയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് മറുപടിയായി അദ്ദേഹം കുറിച്ചതിങ്ങനെ: “എന്താണ് പരിപാടി..? തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം അനക്കം ഇല്ലല്ലോ..? കമന്റ് ബോക്സിലെ തെറി വിളികൾ മാറ്റി വെച്ചാൽ മറുപടി പറയണം എന്ന് തോന്നിയ ചില ചോദ്യങ്ങൾ.. ഞാൻ ഏതെങ്കിലും ഒരു കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരാളല്ല.
എനിക്ക് മുന്നിലും നിങ്ങൾക്ക് മുന്നിലും സാധ്യതകളുടെ ഒരായിരം കാഴ്ചകൾ ഉണ്ട്. പലരും അത് കാണുന്നില്ല.
കണ്ടെത്തുന്നവർ ജീവിതത്തിൽ വിജയിക്കുന്നു.ഇടയ്ക്ക് സമയം കിട്ടുമ്പോൾ മാത്രം ട്രേഡ് ചെയ്തിരുന്ന ഞാൻ ഈ യുദ്ധസാഹചര്യത്തിൽ മാർക്കറ്റിൽ സംഭവിക്കുന്ന ഉയർച്ച താഴ്ചകളെ ഉപയോഗിക്കാൻ തീരുമാനിച്ചു. 10 ലക്ഷത്തിനു മുകളിൽ ശമ്പളം കിട്ടുന്ന ജോലി മാറ്റി വെച്ച് മുഴുവൻ സമയ ട്രേഡർ ആയ എന്റെ സുഹൃത്തു ക്യാപ്റ്റൻ ഹരീഷ് കുമാർ എനിക്കൊരു സഹായി ആണ്.
ഹരീഷിനെ ട്രെഡിങ് പഠിപ്പിച്ചത് ഞാൻ ആണെങ്കിലും ആളു നിലവിൽ ഇക്കാര്യത്തിൽ പുലിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ഒരു കോടി രൂപയോളം ട്രേഡ് ചെയ്തു പ്രോഫിറ്റ് എടുക്കുക നിസാരമായ ഒന്നല്ല.
പ്രതിസന്ധികളെ ബുദ്ധിപരമായി ഉപയോഗിച്ച എന്റെ കഴിഞ്ഞ ആഴ്ചയിലെ പ്രോഫിറ്റ് ആണ് ഞാൻ ഷെയർ ചെയ്തത്.ഇത് ഞാൻ പങ്ക് വെച്ചത് നിങ്ങൾ പോയി ട്രേഡ് ചെയ്യാൻ വേണ്ടിയല്ല മറിച്ചു ഞാൻ എന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുമ്പോൾ അതിന്റെ അടിയിൽ വല്ല ജോലിക്ക് പോടാ?എന്ന കമന്റ് ഇട്ട് ആശ്വാസം കണ്ടെത്തുന്ന വിഡ്ഢികൾക്ക് വേണ്ടിയാണ് ഈ മറുപടി. ഓഹരി വിപണി ഇടപാടുകൾ ക്ഷമയും മനസ്സിന്റെ നിയന്ത്രണവും ഭാഗ്യവും ഒക്കെ ഒത്തു ചേർന്നതാണ്.
സൂക്ഷിച്ചു മുന്നോട്ട് പോകുക. 10 വർഷത്തെ അനുഭവവും പരാജയവും പഠിപ്പിച്ച പഠനങ്ങൾ ആണ് ഞാനും ഹരീഷും ഒക്കെ ലാഭം നേടുന്നതിന്റെ സൂത്രം” വിപണിയിലെ ഈ മുന്നേറ്റം അപ്രതീക്ഷിതമായ ഒന്നല്ലെന്നും, നീണ്ട
പത്തുവർഷത്തെ അനുഭവസമ്പത്തും പഠനവുമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ഊന്നിപ്പറയുന്നു. വിപണിയിൽ നിക്ഷേപം നടത്തുന്നവർ അതീവ ജാഗ്രത പുലർത്തണമെന്നും അഖിൽ മാരാർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

