വേനലവധി കാലയളവിലെ യാത്രാതിരക്ക് പരിഗണിച്ച്, ഹൈദരാബാദ് – മംഗളൂരു സെൻട്രൽ റൂട്ടിൽ പാലക്കാട് ജംക്ഷൻ വഴിയുള്ള പ്രത്യേക ട്രെയിൻ സർവീസുകൾക്ക് റെയിൽവേ അനുമതി നൽകി. യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് അധിക സർവീസുകൾ ഏർപ്പെടുത്താനുള്ള റെയിൽവേയുടെ തീരുമാനത്തിന്റെ ഭാഗമാണിത്.
ട്രെയിൻ നമ്പർ 07097, ഹൈദരാബാദ് – മംഗളൂരു സെൻട്രൽ സ്പെഷൽ എക്സ്പ്രസ് സർവീസുകൾ മേയ് 3 മുതൽ 24 വരെയുള്ള എല്ലാ ബുധനാഴ്ചകളിലും ഹൈദരാബാദിൽ നിന്ന് രാവിലെ 4.20-ന് യാത്ര തിരിക്കും. ഈ ട്രെയിൻ പിറ്റേദിവസം രാവിലെ 9.30-ഓടെ മംഗളൂരുവിൽ എത്തിച്ചേരും.
യാത്രാമധ്യേ വ്യാഴാഴ്ച പുലർച്ചെ 2.25-ന് പാലക്കാട് ജംക്ഷനിലും, 3.25-ന് ഷൊർണൂർ ജംക്ഷനിലും ട്രെയിൻ എത്തും. മടക്കയാത്രയ്ക്കുള്ള ട്രെയിൻ നമ്പർ 07098, മംഗളൂരു സെൻട്രൽ – ഹൈദരാബാദ് സ്പെഷൽ എക്സ്പ്രസ് മേയ് 4 മുതൽ 26 വരെയുള്ള വ്യാഴാഴ്ചകളിൽ രാത്രി 8 മണിക്ക് മംഗളൂരുവിൽ നിന്ന് പുറപ്പെടും.
ശനിയാഴ്ച പുലർച്ചെ 4 മണിയോടെ ട്രെയിൻ ഹൈദരാബാദിൽ എത്തിച്ചേരും. വെള്ളിയാഴ്ച പുലർച്ചെ 1.05-ന് ഷൊർണൂർ ജംക്ഷനിലും 2.10-ന് പാലക്കാട് ജംക്ഷനിലും ഈ ട്രെയിൻ എത്തിച്ചേരുമെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

