ഇൻസ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തി, ഒടുവിൽ അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി
ചെന്നൈ ∙ ഇൻസ്റ്റഗ്രാം സുഹൃത്തിനെ തേടി തിരുവണ്ണാമലയിൽ നിന്നു ചെന്നൈയിലെത്തിയ പതിനേഴുകാരിയെ അക്രമികളിൽ നിന്നു പൊലീസ് രക്ഷപ്പെടുത്തി. ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട
ആൺ സുഹൃത്ത് ആവശ്യപ്പെട്ടത് അനുസരിച്ചാണ് ട്രെയിനിൽ പെൺകുട്ടി ചെന്നൈയിലെത്തിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി ഏറെ നേരം കാത്തിരുന്നിട്ടും സുഹൃത്ത് എത്തിയില്ല.
ഇതിനിടെ പെൺകുട്ടിയെ പരിചയപ്പെട്ട 3 യുവാക്കൾ സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.
Also Read
കുട്ടിയെയും കൂട്ടി ഇവർ ബ്രോഡ്വേക്കു സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലെത്തി.
പെൺകുട്ടിയുമായി 3 യുവാക്കൾ പോകുന്നതു ശ്രദ്ധയിൽപെട്ട സമീപവാസിയാണു വിവരം പൊലീസിൽ അറിയിച്ചത്.
സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ അറസ്റ്റ് ചെയ്തു പെൺകുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ മാതാപിതാക്കളെ വിവരമറിയിച്ചതായും സുഹൃത്തിനെ കണ്ടെത്തുന്നത് അടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

