കേരളപ്പിറവി ദിനത്തില്‍ കാണികള്‍ ആവേശത്തിരയിളക്കിയ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടന്ന തീപാറും മലബാര്‍ ഡെര്‍ബിയില്‍ കാലിക്കറ്റ് എഫ്സിക്ക് മിന്നും ജയം. ചിരവൈരികളായ മലപ്പുറം എഫ്സിയെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് (6-2) സംഘം തകര്‍ത്തുവിട്ടത്.
ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത വിജയികള്‍ക്കായി ഫെഡരിക്കോ ബുവാസോ, ലിയോ ഡേവിഡ് എന്നിവര്‍ രണ്ട് ഗോള്‍ വീതം വലയിലെത്തിച്ചു. കൂടാതെ അലക്സിസ് സോസ, കാല്വിന് തോമസ് എന്നിവരും ഓരോ ഗോള്‍ നേടി ടീമിന്റെ വിജയം തിളക്കമുള്ളതാക്കി.
മറുഭാഗത്ത്, ആതിഥേയരായ മലപ്പുറത്തിന്റെ ആശ്വാസ ഗോളുകള്‍ ക്യാപ്റ്റന്‍ അമദു സുക്കൂന, ഹാദിച്ച് എന്നിവരുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്. ആറ് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ 14 പോയന്റുമായാണ് കാലിക്കറ്റ് എഫ്സി മികച്ച മുന്നേറ്റം തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

