ഇതുപോലുള്ള കൂടുതൽ രുചിക്കൂട്ടുകൾക്കായി newskerala.net സന്ദർശിക്കുക. പോഷക ഗുണങ്ങൾ ഏറെയുള്ള മത്തങ്ങ കൊണ്ട് രുചികരവും ആരോഗ്യകരവുമായ ഇലയട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
വേണ്ട ചേരുവകൾ മത്തങ്ങ – 300 ഗ്രാം ശർക്കര – 500 ഗ്രാം വെള്ളം – ഒരു കപ്പ് തേങ്ങ ചിരകിയത് – ഒരു കപ്പ് ഉപ്പ് – കാൽ ടീസ്പൂൺ ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ നെയ്യ് – ഒരു ടീസ്പൂൺ വറുത്ത അരിപ്പൊടി – രണ്ട് കപ്പ് തയ്യാറാക്കുന്ന വിധം ആദ്യം മത്തങ്ങ വേവിച്ച് ഉടച്ചെടുക്കുക.
ഇനി ഒരു പാൻ ചൂടാക്കി അതിലേയ്ക്ക് ശർക്കര ഉരുക്കിയത് അരിച്ചൊഴിച്ചതിന് ശേഷം മത്തങ്ങ ഉടച്ചതും, തേങ്ങ ചിരകിയതും, ഉപ്പ്, ഏലയ്ക്കാപ്പൊടി, നെയ്യ്, വറുത്ത അരിപ്പൊടി എന്നിവയും ചേർത്ത് നല്ലതുപോലെ ഇളക്കിയശേഷം പാൻ ഇറക്കി വെയ്ക്കുക. ഇനി ചെറുതായി ഒന്ന് ചൂടാറുമ്പോൾ കൈകൊണ്ട് നല്ലതുപോലെ കുഴച്ചെടുക്കുക.
ശേഷം വാഴയില ചെറുതായി കീറി എടുത്ത് അതിലേക്ക് കുറേശ്ശെ മാവ് വെച്ച് കൈകൊണ്ട് നല്ലതുപോലെ കനം കുറച്ച് പരത്തി മടക്കി ആവിയിൽ വെച്ച് 8 മുതൽ 10 മിനിറ്റ് വരെ വേവിച്ചെടുക്കാം. ഇതോടെ രുചികരവും ആരോഗ്യകരവുമായ മത്തങ്ങ ഇലയട
തയ്യാറായിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

