പശ്ചിമേഷ്യയിൽ അതീവ ആശങ്ക പരത്തിക്കൊണ്ട് വിശുദ്ധ നഗരമായ മദീനയ്ക്ക് നേരെ ഹൂതി വിമതരുടെ ആക്രമണം. ചൊവ്വാഴ്ച പുലർച്ചെയോടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ മദീനയിലെ തൈബ പവർ സ്റ്റേഷന് കാര്യമായ കേടുപാടുകൾ സംഭവിച്ചു.
മദീനയിലെ പള്ളിയിലേക്ക് വൈദ്യുതി എത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പവർ സ്റ്റേഷനാണ് ഇത്.
ആക്രമണത്തെ തുടർന്ന് ഇവിടെ ഒരു ട്രാൻസ്ഫോർമർ പ്രവർത്തനരഹിതമായി മാറിയെങ്കിലും, നഗരത്തിലെ മൊത്തത്തിലുള്ള വൈദ്യുതി ശൃംഖലയെ അത് ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. തൈബ പവർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനെയാണ് ഭീകരർ ലക്ഷ്യമിട്ടതെന്ന് സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി പറഞ്ഞു.
ഹൂതികൾ കൃത്യമായ പദ്ധതി തയ്യാറാക്കി നടപ്പാക്കിയ ആക്രമണമാണിതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

