സ്മാർട്ട്ഫോണുകളിൽ ഫോട്ടോകളും സ്ക്രീൻഷോട്ടുകളും നിരന്തരം സൂക്ഷിക്കുന്നവർക്ക് വലിയ ആശ്വാസമായി പുതിയൊരു ആപ്ലിക്കേഷൻ ശ്രദ്ധ നേടുന്നു. ഗൂഗിൾ ഫോട്ടോസ് സൗജന്യമായി നൽകുന്ന പരിമിതമായ സ്റ്റോറേജ് തീരുന്ന സാഹചര്യത്തിൽ, അധിക സംഭരണത്തിനായി പണം നൽകി സബ്സ്ക്രിപ്ഷൻ എടുക്കേണ്ടി വരുന്ന അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഫോട്ടോസൂപ്പർ (PhotoSwooper) എന്ന ഓപ്പൺ സോഴ്സ് ആപ്പിന് സാധിക്കുന്നുണ്ടെന്നാണ് പുതിയ അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
ടിൻഡർ മാതൃകയിലുള്ള സ്വൈപ്പിങ് രീതിയിലൂടെ അനാവശ്യ ചിത്രങ്ങൾ എളുപ്പത്തിൽ നീക്കം ചെയ്യാൻ ഈ ആപ്പ് സഹായിക്കുന്നു. ആയിരക്കണക്കിന് ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും ഗാലറിയിൽ അടിഞ്ഞുകൂടുന്നത് പലപ്പോഴും സ്റ്റോറേജ് പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.
ജിമെയിലും ഗൂഗിൾ ഡ്രൈവും ഫോട്ടോകളും ചേർന്നുള്ള 15GB സൗജന്യ പരിധി പെട്ടെന്ന് തന്നെ തീരുന്നതിനാൽ പലരും പണം നൽകി ഗൂഗിൾ വൺ സബ്സ്ക്രിപ്ഷൻ എടുക്കാൻ നിർബന്ധിതരാകാറുണ്ട്. എന്നാൽ ഈ പ്രശ്നത്തിന് ലളിതമായ ഒരു പരിഹാരമായാണ് ഫോട്ടോസൂപ്പർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇടത്തേക്ക് സ്വൈപ്പ് ചെയ്ത് ചിത്രങ്ങൾ ഒഴിവാക്കാനും വലത്തേക്ക് സ്വൈപ്പ് ചെയ്ത് സൂക്ഷിക്കാനും സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. കാലക്രമത്തിലല്ലറിച്ച്, തികച്ചും റാൻഡം ഷഫിൾ രീതിയിലാണ് ചിത്രങ്ങൾ ആപ്പിൽ തെളിയുന്നത്.
ഇത് ചിത്രങ്ങൾ പരിശോധിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നു. അബദ്ധത്തിൽ ഒഴിവാക്കുന്ന ചിത്രങ്ങൾ പിന്നീട് റിവ്യൂ പേജിലൂടെ തിരിച്ചുപിടിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
പ്രധാനപ്പെട്ട കുടുംബ ചിത്രങ്ങൾ തൽക്കാലം ഒഴിവാക്കാൻ താൽപ്പര്യമില്ലെങ്കിൽ ‘സ്നൂസ്’ ചെയ്യാനുള്ള സൗകര്യവും ഇതിൽ ലഭ്യമാക്കിയിട്ടുണ്ട്.
വലിയ വീഡിയോകളും ആവർത്തിച്ചുള്ള ചിത്രങ്ങളും സ്ക്രീൻഷോട്ടുകളും നീക്കം ചെയ്തുകൊണ്ട് പത്തു മിനിറ്റുകൾക്കുള്ളിൽ വലിയ അളവിൽ സ്റ്റോറേജ് ഫ്രീയാക്കാൻ ഈ ആപ്പിലൂടെ സാധിക്കുന്നു. പരസ്യങ്ങളോ ട്രാക്കിംഗോ ഇല്ലാത്ത ഈ ആപ്പ് ഗൂഗിൾ ഫോട്ടോസിന് പകരമായി ഉപയോഗിക്കാവുന്ന മികച്ചൊരു സംവിധാനമാണെന്ന് വിലയിരുത്തപ്പെടുന്നു.
ഫോൺ സ്റ്റോറേജ് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ ആപ്ലിക്കേഷൻ വലിയ സഹായകരമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

