വണ്ടൂരില്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഫര്‍ണിച്ചര്‍ ഷെഡ് ഉടമയെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് പിടികൂടി. മുക്കം ആനയാംകുന്ന് സ്വദേശി പുതിയോട്ടില്‍ അര്‍ഷാദ് (29) ആണ് വണ്ടൂര്‍ പൊലീസിന്റെ പിടിയിലായത്.
പ്രത്യേക അന്വേഷണസംഘം മുക്കത്തുനിന്നാണ് ഇയാളെ പിടികൂടിയത്. ഫെബ്രുവരി 18ന് രാത്രി 10.30ഓടെയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
എടവണ്ണയില്‍ ഫര്‍ണിച്ചര്‍ ഷെഡ് നടത്തിവരുന്ന മമ്പാട് സ്വദേശി കാമ്പ്രത്ത് ഷാജഹാനെ കാറിലെത്തിയ സംഘം മുഖംമൂടി ധരിച്ച് ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടിയും പട്ടികയും ഉപയോഗിച്ചുള്ള മര്‍ദ്ദനത്തില്‍ ഷാജഹാന്റെ ഇരുകാലുകളുടെയും എല്ലുകള്‍ക്ക് പൊട്ടലേറ്റിരുന്നു.
സംഭവത്തിന് നാല് ദിവസം മുമ്പ് ഷാജഹാന്റെ ബന്ധുവിനെ കേസിലെ പ്രതികളായ വഫീദും വിജീഷും ആക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കാന് ഷാജഹാന് മുന്‍കൈയെടുത്തതിലുള്ള വിരോധമാണ് ഈ ക്രൂരകൃത്യത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി.
നിസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷാജഹാനെ ആക്രമിച്ചത്. കാപ്പ കേസ് പ്രതിയായ എടവണ്ണ മുണ്ടേങ്ങര സ്വദേശി കൊളപ്പാടന്‍ നിസാം, എടവണ്ണ സ്വദേശികളായ പുത്തന്‍വീട്ടില്‍ വഫീദ് (25), പുതുക്കോടന്‍ വിജീഷ് (29), തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി അമല്‍ (28) എന്നിവരെ നേരത്തേ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
അര്‍ഷാദിന്റെ അറസ്റ്റോടെ ഈ കേസില്‍ പിടിയിലായവരുടെ ആകെ എണ്ണം അഞ്ചായി ഉയര്‍ന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡിവൈ.എസ്.പി കെ.
റഫീഖിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 2021ല്‍ രാമനാട്ടുകരയില്‍ സ്വര്‍ണക്കടത്ത് സംഘങ്ങള്‍ തമ്മിലുണ്ടായ വാഹന ചേസിങ്ങിനിടെ അഞ്ചുപേര്‍ മരിച്ച കേസിലും അര്‍ഷാദ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
ജാഫര്‍, സുനിത, സുനില്‍ മമ്പാട്, അഭിലാഷ് കൈപ്പിനി, നിബിന്‍ദാസ്, ജിയോ ജേക്കബ്, പി. സജീഷ്, സി.കെ.
സജേഷ് എന്നിവരും ഈ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

