തിരുവനന്തപുരം: കേരള സര്‍വകലാശാല ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജ്ജ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന് വ്യക്തമാക്കി. പെണ്‍കുട്ടികള്‍ക്ക് ഉള്‍പ്പെടെ ഗുരുതരമായി പരുക്കുപറ്റിയെന്നും എതിര് ശബ്ദം ഉയര്‍ത്തുന്നവരെ മര്‍ദ്ദിച്ചൊതുക്കുക എന്ന യുഡിഎഫ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സര്‍ക്കാറിന്റെ സംഘപരിവാര്‍ വിധേയത്വം തുറന്നുകാട്ടപ്പെടുന്നതിലുള്ള അസഹിഷ്ണുതയാണോ ഈ പൊലീസ് നരനായാട്ടിന് പിന്നിലുള്ളതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. വനിതാ പൊലീസുകാരുടെ സാന്നിധ്യം പോലുമില്ലാതെയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി നേരിട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഓണാഘോഷത്തിന് പിന്നാലെ സര്‍വകലാശാല പരിപാടിയിലും പ്രതിഷേധം അരങ്ങേറിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

