കാഠ്മണ്ഡു: ജീവിച്ചിരിക്കുന്നവര്‍, മരിച്ചവര്‍, കാണാതായവര്‍ ഹൃദയം തകര്‍ന്നു നില്ക്കുന്ന നേപ്പാളിലെ മനുഷ്യര്‍ ഇങ്ങനെ മൂന്നുതരം മാത്രം. അശുഭകരമായ ഒരു വാര്‍ത്ത ഇനിയും താങ്ങാനുള്ള കരുത്ത് മനസുകള്ക്കില്ല.
തിരിച്ചു വരുമെന്നും വഴിവിളക്ക് തെളിയുമെന്നുമുള്ള പ്രത്യാശ മാത്രം. മിന്നല്‍പ്രളയം ദുരന്തം വിതച്ച ശേഷം, നെഞ്ചുലയ്ക്കുന്ന കാഴ്ചയാണ് നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേത്.
ടിയു ടീച്ചിംഗ് ആശുപത്രിയുടെ മുന്പിലെ ചുമര് മുഴുവന്‍ പ്രളയത്തില്‍ കാണാതായവരുടെ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞു. ഓരോ ദിവസവും ഇവിടെ പതിക്കുന്ന ചിത്രങ്ങളുടെ എണ്ണം കൂടുകയാണ്.
ഇവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ ബന്ധുക്കൾ ദിവസങ്ങളായി ഇവിടെ കാത്തുനിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

