വില്പനയ്ക്കായി ബെംഗളൂരുട്ടില്‍ നിന്നും കാറില്‍ കടത്തിക്കൊണ്ടുവന്ന 100 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ നിര്‍ണായക അറസ്റ്റ്. സംഭവത്തിലെ മുഖ്യ സൂത്രധാരനായ മൂത്തേടം സ്വദേശി അന്‍വര്‍ (46) ആണ് പോലീസിന്റെ പിടിയിലായത്.
എടക്കര സിഐ ഇ ബാബുവും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കേസിന്റെ വിവരങ്ങളിലേക്ക്: ജൂലൈ 25ന് രാത്രി വഴിക്കടവ് ആനമറി ചെക്ക്പോസ്റ്റില്‍ ഡാന്‍സാഫ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് എളങ്കുര് മണ്ണാത്തി കൈതകത്ത് സൈഫുദ്ദീന്, ചുങ്കത്തറ കൈപ്പിനി റിയാസ് അലി എന്നിവര്‍ 100 ഗ്രാം എംഡിഎംഎയും കാറുമായി പിടിയിലായത്.
തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെ പ്രധാന കണ്ണിയെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്. പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ലഹരിമരുന്ന് കടത്താന്‍ പണം മുടക്കിയതും ബെംഗളൂരുവില്‍ നിന്നും എംഡിഎംഎ സംഘടിപ്പിച്ചു നല്കിയതും അന്‍വറാണെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു.
തുടര്‍ന്ന് ഞായറാഴ്ച പത്തിരിയാന് വട്ടപ്പറമ്പിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. മയക്കുമരുന്ന് കടത്താന്‍ ഉപയോഗിച്ച വാഹനം അടുത്തിടെ സൈഫുദ്ദീന്റെ പേരില്‍ അന്‍വര്‍ വാങ്ങിനൽകിയതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

