മലപ്പുറം ജില്ലയിലെ വിവിധ സബ് ആര്.ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകള്‍ നിര്‍മ്മിച്ചു നല്കിയ സംഭവത്തിൽ സമഗ്രമായ വിജിലന്‍സ് അന്വേഷണത്തിന് കളമൊരുങ്ങുന്നു. ഈ തട്ടിപ്പിന്റെ യഥാർത്ഥ വ്യാപ്തിയും ഇതിന് പിന്നില്‍ പ്രവർത്തിച്ച ഉദ്യോഗസ്ഥ-ഏജന്റ് അവിശുദ്ധ കൂട്ടുകെട്ടും പൂർണ്ണമായി പുറത്തുകൊണ്ടവരുന്നതിനാണ് കേസ് വിജിലന്‍സിന് കൈമാറാന്‍ തീരുമാനിച്ചിട്ടുള്ളത്.
സബ് ആര്.ടി ഓഫീസുകളിലെ ഔദ്യോഗിക സംവിധാനങ്ങളും അതീവ രഹസ്യസ്വഭാവമുള്ള ലോഗിന്‍ വിവരങ്ങളും ദുരുപയോഗം ചെയ്തുകൊണ്ട്, യാതൊരുവിധ യോഗ്യതയുമില്ലാത്തവര്ക്കും മുൻകാലങ്ങളിൽ ലൈസന്‍സ് റദ്ദാക്കപ്പെട്ട കുറ്റവാളികൾക്കും വ്യാജ രേഖകളുടെ അടിസ്ഥാനത്തില്‍ പുതിയ ലൈസന്‍സ് സംഘടിപ്പിച്ചു നല്‍കിയെന്നാണ് പ്രാഥമിക കണ്ടെത്തൽ.
ഇതുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ലൈസന്‍സുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഇതിനോടകം തന്നെ കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ ലൈസൻസ് നിർമ്മാണത്തിന് പിന്നില്‍ വന്‍തോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
മോട്ടോര്‍ വാഹന വകുപ്പിലെ ഏതെങ്കിലും ജീവനക്കാര്‍ക്ക് ഈ ക്രമക്കേടില്‍ നേരിട്ട് പങ്കുണ്ടോ എന്നും ഏതൊക്കെ ഏജന്‍സികളാണ് ഇതിന് പിന്നില്‍ സൂത്രധാരരായി പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് സംഘം വിശദമായി പരിശോധിക്കും. ഇതിന്റെ ഭാഗമായി വരുന്ന ദിവസങ്ങളില്‍ ബന്ധപ്പെട്ട
ഓഫീസുകളില്‍ വിജിലന്‍സ് വിഭാഗം മിന്നല്‍ പരിശോധനകള്‍ നടത്തിയേക്കുമെന്നും ശക്തമായ സൂചനകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

