സംസ്ഥാനത്ത് കനത്ത മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്സർക്കാർ ധനസഹായം അനുവദിക്കുമെന്ന് ഔദ്യോഗിക അറിയിപ്പ്. ദുരന്തത്തിൽ പരുക്കേറ്റ മുഴുവൻ ആളുകൾക്കും വിദഗ്ധവും സൗജന്യവുമായ ചികിൽസ ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
പ്രകൃതിക്ഷോഭത്തിൽ വീടുകളും കൃഷിയിടങ്ങളും ഉപജീവന മാർഗങ്ങളും പൂർണ്ണമായോ ഭാഗികമായോ നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. സംസ്ഥാനത്ത് തുടരുന്ന മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ റവന്യൂ മന്ത്രി, വിവിധ ജില്ലകളുടെ ഏകോപന ചുമതലയുള്ള മന്ത്രിമാർ, ജില്ലാ ഭരണകൂടങ്ങൾ എന്നിവരുമായി മുഖ്യമന്ത്രി നിരന്തരം കൂടിയാലോചനകൾ നടത്തിവരികയാണ്.
അപകടങ്ങളിൽ വൈകിട്ട് ആറ് മണി വരെ ഔദ്യോഗിക കണക്കുകൾ പ്രകാരം ആറ് മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആറ് പേരെക്കൂടി കാണാതായിട്ടുണ്ട്.
കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

