കശുവണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
കേസിൽ ഉൾപ്പെട്ട കോർപ്പറേഷൻ മുൻ എംഡി രതീഷിനെതിരെയും നിയമനടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം നാളെ ഹൈക്കോടതിയെ അറിയിക്കും.
നേരത്തെ, പിണറായി വിജയൻ സർക്കാർ മൂന്ന് തവണ ഈ വിഷയത്തിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതിക പിഴവുകൾ മാത്രമാണ് സിബിഐ കണ്ടെത്തിയതെന്നും, അതിനാൽ ആർ ചന്ദ്രശേഖരൻ ഉൾപ്പെടെയുള്ളവരെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്നുമാണ് അന്ന് എൽഡിഎഫ് സർക്കാർ നിലപാടെടുത്തത്.
എന്നാൽ, മനോജ് കടകംപള്ളി സമർപ്പിച്ച ഹർജി പരിഗണിച്ച ഹൈക്കോടതിയുടെ കർശന ഇടപെടലിനെ തുടർന്നാണ് സർക്കാർ നിലപാട് മാറ്റിയത്. കോടതിയുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുമെന്ന മുഖ്യമന്ത്രി വിഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
2006 മുതൽ 2015 വരെയുള്ള കാലയളവിൽ അസംസ്കൃത കശുവണ്ടി ഇറക്കുമതി നടത്തിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നുവെന്നാണ് ഈ കേസിലെ പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

