നീണ്ട എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ രഞ്ജിത്ത് വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്തുന്നു.
അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ലോ ആൻഡ് ഓർഡർ 2026 ജൂലൈ 24-ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് അണിയറപ്രവർത്തകർ ഔദ്യോഗികമായി പുതിയ പോസ്റ്റർ പുറത്തിറക്കിയിട്ടുണ്ട്.
ചിത്രത്തിന്റെ ഏറ്റവും വലിയ ആകർഷണം 2004-ൽ പുറത്തിറങ്ങിയ ബ്ലാക്ക് എന്ന ചിത്രത്തിലെ ശ്രദ്ധേയമായ കഥാപാത്രമായ കാരിക്കാമുറി ഷണ്മുഖനായി മമ്മൂട്ടി വീണ്ടും എത്തുന്നു എന്നതാണ്. തുടർന്ന് ഫെയിം പ്രകാശ് വർമ്മയാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അഭിരാമി, ഋതുദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൽ സുദർശനൻ, നിജാദ് ബാബു തോമസ്, ഷേർഷ ഷെരീഫ്, റിനോഷ് ജോർജ്ജ്, അമൽ ജോസ് ആന്റണി, ബോബി കുര്യൻ, വി കെ പ്രകാശ്, ദേവൻ, സുരേഷ് കൃഷ്ണ, ആനന്ദ് മന്മഥൻ, ജോയ് മാത്യു, ഭീമൻ രഘു, ജെയ്സ്, അസീം ജമാൽ, ജോണി ആന്റണി, അജയ് വാസുദേവ്, അക്ഷയ് രാധാകൃഷ്ണൻ, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ട്കാട് സാബു, നന്ദു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.
സത്യം സിനിമാസ്, മഹാ സുബൈർ മൂവീക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്നത്.
പ്രശാന്ത് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഗാനരചന ഷിബു ചക്രവർത്തിയും സംഗീതം ജോ ഡാനിയലുമാണ്. കപിൽ കപിലൻ, റ്റോജൻ റ്റോബി, അനില രാജീവ് എന്നിവരാണ് ചിത്രത്തിലെ ഗായകർ.
ബിജിബാൽ പശ്ചാത്തല സംഗീതം ഒരുക്കുന്നു. മനോജ് കണ്ണോത്താണ് എഡിറ്റർ.
പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈനർ സാബുറാം, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോഷൻ എൻ ജി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. പി ആർ ഒ ആയി വാഴൂർ ജോസ് പ്രവർത്തിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

