സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയയായ രേണു സുധി താൻ കാൻസർ രോഗബാധിതയാണെന്ന വിവരം രണ്ട് ആഴ്ചകൾക്ക് മുൻപാണ് ആരാധകരുമായി പങ്കുവെച്ചത്. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളെക്കുറിച്ചും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ആരംഭിച്ച ചികിത്സയെക്കുറിച്ചുമുള്ള വിവരങ്ങൾ അവർ കൃത്യമായി പൊതുസമൂഹത്തെ അറിയിച്ചിരുന്നു.
ചികിത്സയുടെ ഭാഗമായുള്ള കീമോതെറാപ്പി ആരംഭിച്ച വിവരവും തന്റെ ശാരീരികാവസ്ഥയെക്കുറിച്ചുള്ള അപ്ഡേറ്റുകളും അവർ നിരന്തരം പങ്കുവെക്കാറുണ്ട്. രോഗാവസ്ഥയിൽ വലിയൊരു വിഭാഗം ജനങ്ങൾ പിന്തുണയുമായി എത്തുമ്പോൾ, മറ്റൊരു വശത്ത് ക്രൂരമായ സൈബർ ആക്രമണങ്ങളും പരിഹാസങ്ങളും തുടരുകയാണെന്നതാണ് ദൗർഭാഗ്യകരമായ യാഥാർഥ്യം.
ഇത്തരം അധിക്ഷേപ കമന്റുകളുടെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രേണു സുധി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ‘രേണു പെട്ടെന്ന് ചാവട്ടെ’ എന്ന് ഉൾപ്പെടെയുള്ള ക്രൂരമായ പരാമർശങ്ങൾ കമന്റ് ബോക്സിൽ വരുന്നുണ്ട്.
ഇതിനെതിരെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ അവർ പ്രതികരിച്ചത് ഇങ്ങനെയാണ്- ‘കാൻസർ രോഗം മാറാൻ മനസമാധാനം കൂടെ വേണം’. കീമോതെറാപ്പിക്ക് ശേഷമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അവർ നേരത്തെ വിവരിച്ചിരുന്നു.
അസഹനീയമായ വേദനയും ഉറങ്ങാൻ സാധിക്കാത്ത അവസ്ഥയുമാണ് താൻ നേരിടുന്നതെന്ന് അവർ വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് അവർ പറഞ്ഞത് ഇങ്ങനെയാണ്: “നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും.
തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട
പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുവിച്ചിട്ടില്ലല്ലോ.
സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാർ, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ… എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്.
പ്രത്യേകിച്ച് കരിഷ്മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്.
എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം.
കീമോയ്ക്ക് മുൻപേ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്.
അത് ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം”.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

