പത്തനംതിട്ടയിൽ പാറ ഉൽപന്നങ്ങളുടെ വിലയിൽ ഏകപക്ഷീയമായ വർധന വരുത്തിയ ക്വാറി, ക്രഷർ ഉടമകളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഐഎൻടിയുസി രംഗത്ത്. ജില്ലാ കലക്ടറുടെ നിർദേശങ്ങൾ പൂർണമായും അവഗണിച്ചാണ് വിലവർധന നടപ്പിലാക്കിയിരിക്കുന്നത്.
നിലവിൽ ഒരു കുട്ട എം-സാൻഡിന്റെ വില 75 രൂപയിൽ നിന്നും 85 രൂപയായും, മെറ്റലിന്റെ വില 65 രൂപയിൽ നിന്നും 70 രൂപയായും ഉയർത്തിയിട്ടുണ്ട്.
കൂടാതെ, ഒരു ലോഡ് കരിങ്കല്ലിന്റെ വില 7500 രൂപയിൽ നിന്നും 9500 രൂപയാക്കി കുത്തനെ വർധിപ്പിച്ചു. ഈ നടപടിയെ ചോദ്യം ചെയ്തതിനെ തുടർന്ന് നെടുമണ്ണിലെ ക്രഷർ ഉടമ ഒരു ടിപ്പർ ഡ്രൈവറെ കൈയേറ്റം ചെയ്ത സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഉണ്ടായ സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും പാറ ഉൽപന്നങ്ങളുടെ വില അടിയന്തരമായി കുറയ്ക്കണമെന്നും ഐഎൻടിയുസി ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് സംഘടന വ്യക്തമാക്കി.
സലീം പെരുനാട് അധ്യക്ഷത വഹിച്ച യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഉദ്ഘാടനം ചെയ്തു. അംജിത്ത് അടൂർ, പി.എം.റെജിമോൻ, സജി.കെ.സൈമൺ, ആർ.പുഷ്കരൻ, വല്ലാറ്റൂർ വാസുദേവൻ പിള്ള, മനോജ് ഡേവിഡ് കോശി, നിഖിൽ ചെറിയാൻ, സജി മണിയാർ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

