അമേരിക്കയിൽ ജനിക്കുന്നവർക്ക് ജന്മാവകാശമായി ലഭിക്കുന്ന പൗരത്വം നിർത്തലാക്കാനുള്ള മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ശ്രമത്തിന് തിരിച്ചടി. യുഎസിൽ ജനിക്കുന്നവർക്ക് സ്വയമേവ പൗരത്വം ലഭിക്കുന്ന രീതി നിയന്ത്രിക്കാനായി പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് യുഎസ് സുപ്രീംകോടതി റദ്ദാക്കി.
രാജ്യത്ത് അനധികൃതമായോ താൽക്കാലികമായോ താമസിക്കുന്നവരുടെ കുട്ടികൾക്ക് പൗരത്വം ലഭിക്കില്ലെന്നായിരുന്നു ഉത്തരവിന്റെ ഉള്ളടക്കം. എന്നാൽ, ഈ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രസ്താവിച്ചത്.
ഒമ്പത് അംഗ ബെഞ്ചിൽ 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് ട്രംപിന്റെ ഉത്തരവ് സുപ്രീംകോടതി തള്ളിയത്. ജന്മാവകാശ പൗരത്വം എടുത്തുകളയാനുള്ള പ്രസിഡന്റിന്റെ നീക്കത്തിനെതിരായ സുപ്രധാനമായ നിയമപോരാട്ടമായാണ് ഈ വിധി വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

