മുൻ എംഎൽഎയും മുൻ മന്ത്രിയുമായ കെടി ജലീൽ സിപിഐഎമ്മിൽ ഔദ്യോഗികമായി അംഗത്വമെടുക്കാൻ തീരുമാനിച്ചു. പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ നിർണ്ണായക ചുവടുവെപ്പ്.
ഇതുമായി ബന്ധപ്പെട്ട തന്റെ താല്പര്യം കെടി ജലീൽ ജില്ലാ നേതൃത്വത്തെ അറിയിച്ചുകഴിഞ്ഞു.
നാല് തവണ സ്വതന്ത്ര എംഎൽഎയായി നിയമസഭയിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസം, ന്യൂനപക്ഷക്ഷേമം, ഹജ്ജ്, വഖഫ് എന്നീ സുപ്രധാന വകുപ്പുകളുടെ ചുമതല അദ്ദേഹം വഹിച്ചിരുന്നു.
നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്റെ രാഷ്ട്രീയ നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. “ചുവപ്പിനെ പ്രണയിച്ച് പൊതുരംഗത്ത് ശക്തമായി തുടരുമെന്നും” “ചെങ്കൊടി വിട്ട് തനിക്ക് ഇനിയൊരു രാഷ്ട്രീയമില്ലെന്നും” കെടി ജലീൽ അന്ന് വ്യക്തമാക്കിയിരുന്നു.
ഈ നിലപാടുകളുടെ തുടർച്ചയായാണ് ഇപ്പോൾ പാർട്ടി അംഗത്വത്തിലേക്കുള്ള മാറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

