സ്കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ അവധി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് രംഗത്തെത്തി. ആര്‍ത്തവ സമയത്ത് വിദ്യാര്‍ഥിനികളെ സ്കൂളുകളില്‍ നിന്ന് വിലക്കുകയോ മാറ്റിനിര്‍ത്തുകയോ ചെയ്യുന്നുവെന്ന തരത്തില്‍ നടക്കുന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പട്ടം ഗേള്‍സ് സ്കൂളില്‍ നടന്ന സംസ്ഥാനതല പ്രവേശനോത്സവ വേദിയിലായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ അനാവശ്യ വിവാദങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇതിനെ വളരെ പോസിറ്റീവായി മാത്രം കണ്ടാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
“ആര്‍ത്തവ സമയത്ത് വേദന കാരണം കട്ടിലില്‍ നിന്ന് എണീക്കാന്‍ പറ്റാത്ത കുട്ടികളുണ്ട്. അവര്‍ക്ക് ഈ ദിവസങ്ങളില്‍ പഠനത്തിന് യാതൊരു തടസവുമുണ്ടാകരുത്.
അതിന് ചെയ്ത് കൊടുക്കുന്ന ഒരു ഇളവ് മാത്രമാണിതെന്നും” അദ്ദേഹം വ്യക്തമാക്കി. കുട്ടികളുടെ വിദ്യാഭ്യാസ ജീവിതത്തിലെ സുപ്രധാനമായ ആദ്യ ചുവടുവയ്പ്പിനെ വര്‍ണാഭമാക്കാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
പുതുയുഗ വിദ്യാലയങ്ങളെന്ന ആശയമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ലോകം ഒരു ആഗോളഗ്രാമമായി മാറുമ്പോള്‍, നമ്മുടെ കുട്ടികള്‍ മത്സരിക്കുന്നത് ആഗോളതലത്തിലുള്ള വിദ്യാര്ഥികളോടാണെന്നും അതിനാല്‍ പാഠ്യപദ്ധതികള്‍ കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച മുഖ്യമന്ത്രി വി ഡി സതീശന്, കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി (ഡെസ്റ്റിനേഷന്‍ പോയിന്റ്) ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി. ഭാവിയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികള്‍ക്ക് പുറത്തേക്ക് പോകേണ്ട
സാഹചര്യമുണ്ടാകില്ലെന്നും, മറിച്ച് വിദേശ രാജ്യങ്ങളില്‍ നിന്ന് പോലും വിദ്യാര്‍ഥികള്‍ കേരളത്തിലേക്ക് എത്തുന്ന അവസ്ഥയിലേക്ക് സംസ്ഥാനം മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. പുതിയ തലമുറയാണ് ഏറ്റവും വലിയ നിക്ഷേപമെന്ന് ഓര്‍മ്മിപ്പിച്ച മുഖ്യമന്ത്രി, മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും കൂട്ടുകാര്‍ ലഹരിയിലേക്ക് വഴുതി വീഴാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

