താളൂർ ∙ ഇരട്ട ഡോക്ടറേറ്റ് എന്ന അപൂർവ്വ നേട്ടം സ്വന്തമാക്കി നീലഗിരി കോളജ് മാനേജിങ് ഡയറക്ടറും സെക്രട്ടറിയുമായ ഡോ.
റാശിദ് ഗസ്സാലി. ഭാരതിയാർ യൂണിവേഴ്സിറ്റിയിലെ എക്സ്ടെൻഷൻ ആൻഡ് കരിയർ ഗൈഡൻസ് ഡിപ്പാർട്മെന്റിൽ നിന്ന് സ്വന്തമായി രൂപപ്പെടുത്തിയെടുത്ത പിആർപി (PRP) ഘടകങ്ങളുടെ അടിസ്ഥാനത്തിൽ നീലഗിരി ജില്ലയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കരിയർ വിജയത്തെ പഠന വിധേയമാക്കി നടത്തിയ ഗവേഷണ പഠനത്തിനാണ് ഡോക്ടറേറ്റ് ലഭിച്ചത്.
നേരത്തെ ജനീവയിലെ സ്വിസ്സ് സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ രാജ്യാന്തര അംഗീകാരമുള്ള ഡോക്ടറേറ്റും കരസ്ഥമാക്കിയിരുന്നു.
പ്രഭാഷകൻ, പരിശീലകൻ, വിദ്യാഭ്യാസ സംരംഭകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. റാശിദ് ഗസ്സാലി, കൂളിവയൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ലീഡർഷിപ് എക്സിക്യൂട്ടീവ് ഡയറക്ടർ, വയനാട് മുസ്ലിം യതീംഖാന ജോ.
സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിക്കുന്നുണ്ട്. ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറായി തമഴ്നാട് സർക്കാർ നൽകിയ അംഗീകാരത്തിന് പുറമെ, സിലിക്കൺ ഇന്ത്യയുടെ ആദ്യ 10 പരിശീലകരുടെ പട്ടികയിലും ഇടം പിടിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]