താമരശ്ശേരി ∙ ചുരത്തിൽ 6ാം വളവ് നവീകരണ പ്രവൃത്തിക്കിടെ നിയന്ത്രണംവിട്ടു കൊക്കയിലേക്കു മറിഞ്ഞ മണ്ണുമാന്തി ഇന്നലെ ഉയർത്താനായില്ല. യന്ത്രം ഉയർത്താൻ ഇന്നലെ രാവിലെ ബേപ്പൂരിൽനിന്നു ഖലാസികൾ എത്തിയെങ്കിലും കൊക്കയിൽ യന്ത്രം തലകീഴായി മറിഞ്ഞുകിടക്കുന്ന ഭാഗത്ത് ക്രെയിൻ ഇല്ലാതെ ഉയർത്തുന്നതിനുള്ള സ്ഥലസൗകര്യമില്ലെന്നു കണ്ടെത്തിയതോടെയാണു ഖലാസികൾ ദൗത്യം ഉപേക്ഷിച്ചത്.
300 ടൺ ഭാരം ഉയർത്താനാകുന്ന ക്രെയിൻ വേണം. ഇതു കണ്ടെത്തുകയെന്നത് വിഷമകരമായ സാഹചര്യത്തിൽ മെക്കാനിക്കുകളെ എത്തിച്ചു യന്ത്രഭാഗം അഴിച്ചു കൊക്കയിൽനിന്നു പുറത്തെടുക്കുന്നതും പരിഗണനയിലുണ്ട്.
ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരും.
പുതിയ യന്ത്രം എത്തിച്ച് 8 ാം വളവിൽ നാളെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്നു ദേശീയപാത അധികൃതർ വ്യക്തമാക്കി. മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ദേശീയപാത അധികൃതരുടെ നിർദേശത്തെ തുടർന്ന് പൊലീസ് ഇന്നലെ ചുരത്തിൽ പൂർണ നിയന്ത്രണം ഏർപ്പെടുത്തി.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കാണ് 6ാം വളവിന് താഴെ യന്ത്രം താഴ്ചയിലേക്കു കൂപ്പുകുത്തിയത്.
വളവുവീതി കൂട്ടുന്നതിന് മരങ്ങൾ മുറിച്ച് നീക്കിയ ഭാഗത്തെ മരക്കുറ്റികളും മറ്റും പിഴുതുമാറ്റി നിലം വൃത്തിയാക്കുമ്പോഴാണ് അപകടം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

