
വൈത്തിരി (വയനാട്) ∙ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ വയനാട് ചുരത്തിലെ താഴ്ചയിലേക്ക് ചാടിയ യുവാവിനെ പൊലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖിനെയാണ് (30) വൈത്തിരി പൊലീസ് ഇന്നലെ രാവിലെ ലക്കിടി ഓറിയന്റൽ കോളജിനു പിറകിലെ പൊന്തക്കാട്ടിൽ നിന്നു പിടികൂടിയത്.
രാത്രി മുഴുവൻ വനത്തിൽ തങ്ങിയെന്നാണ് ഇയാൾ പറയുന്നത്. വൈത്തിരി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തി.
25നു രാവിലെ ലക്കിടിയിൽ വാഹനപരിശോധനയ്ക്കിടെയാണ് പ്രതി വാഹനത്തിൽ നിന്ന് ഇറങ്ങിയോടി ചുരത്തിലെ 9–ാം വളവിലെ വ്യൂ പോയിന്റിന് സമീപത്തെ താഴ്ചയിലേക്കാണ് ചാടിയത്.
പ്രതി സഞ്ചരിച്ചിരുന്ന കാറിൽ നിന്നു 0.35 ഗ്രാം എംഡിഎംഎ പൊലീസ് കണ്ടെത്തിയിരുന്നു. ഷഫീഖിനെ പിടികൂടാനായി പൊലീസും കൽപറ്റ അഗ്നിരക്ഷാ സേനയും ചേർന്ന് ഡ്രോൺ സംവിധാനങ്ങളും മറ്റും ഉപയോഗിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ 93 ഗ്രാം എംഡിഎംഎയുമായി ഇയാളെ മുത്തങ്ങയിൽ നിന്നു ബത്തേരി പൊലീസ് പിടികൂടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]