പനമരം∙ കൃഷിയിടങ്ങൾ വരൾച്ചയുടെ പിടിയിലാകുന്നതിനിടെ മാൻ, കാട്ടാട് അടക്കമുള്ള വന്യമൃഗങ്ങൾ തൊലി അടക്കം കാർന്നുതിന്ന് മരങ്ങൾ നശിപ്പിക്കുന്നു. കർഷകർ വൻ വില നൽകി വാങ്ങി നട്ട
ചെറിയ ഫലവൃക്ഷത്തൈ അടക്കമാണ് കൃഷിയിടങ്ങളിൽ എത്തുന്ന വന്യമൃഗങ്ങൾ നശിപ്പിക്കുന്നത്. കാട്ടുപന്നി, കാട്ടാന എന്നിവയ്ക്കു പുറമേ മാൻ, മയിൽ, കാട്ടാട്, കുരങ്ങ്, മലയണ്ണാൻ, മരപ്പട്ടി എന്നിവയുടെ ശല്യം വനാതിർത്തി പ്രദേശങ്ങളിൽ അതിരൂക്ഷമായിരിക്കുകയാണ്. വനത്തിൽ നിന്ന് കൂട്ടമായി കൃഷിയിടത്തിൽ ഇറങ്ങുന്ന മാനുകൾ മിനിറ്റുകൾക്കകമാണ് ഫലവൃക്ഷത്തൈകളുടെ പുറം തൊലിയടക്കം കാർന്നുതിന്ന് തൈ നശിപ്പിക്കുന്നത്.
കൂടാതെ കുരുമുളകു വള്ളി, വാഴ, പച്ചക്കറി അടക്കമുള്ള കൃഷികളും വളരാൻ അനുവദിക്കാതെ അവയുടെ തളിരിലകൾ അടക്കം തിന്നു നശിപ്പിക്കുകയാണ്. റബർത്തോട്ടങ്ങളിൽ എത്തുന്ന മാനുകൾ പൂൽനാമ്പുകൾ കാർന്നുതിന്നുന്നതിനാൽ അഴിച്ചുകെട്ടി വളർത്തുന്ന വളർത്തുമൃഗങ്ങളുടെ കാര്യവും കഷ്ടത്തിലാണ്.
വളർത്തുമൃഗങ്ങളെ വനത്തിൽ കയറ്റാൻ പറ്റില്ലെന്ന് വനംവകുപ്പ് പറയുന്നതിനിടയിലാണ് കൃഷിയിടത്തിൽ വളർത്തുമൃഗങ്ങൾക്കായി നട്ടുപിടിപ്പിക്കുന്ന പുല്ലുപോലും വന്യമൃഗങ്ങൾ ഇറങ്ങി തിന്നുതീർക്കുന്നത്.
മാനും മയിലും മൂലം വീട്ടുമുറ്റത്ത് പച്ചക്കറികൾ നട്ടാൽ പോലും വിളവെടുക്കാൻ കഴിയാത്ത അവസ്ഥയാണ്. പാതിരി സൗത്ത് സെക്ഷൻ വനത്തിൽ നിന്ന് പുലർച്ചെ കൂട്ടമായി ഇറങ്ങുന്ന മാനുകൾ നിമിഷനേരം കൊണ്ട് കർഷകരുടെ പച്ചക്കറി കൃഷികൾ തിന്നുതീർക്കുകയാണ്.
വളർത്തുനായ കുരച്ചു ചാടിയാലും ഇവ നിന്നിടത്ത് നിന്ന് അനങ്ങാൻ കൂട്ടാക്കാറില്ല. ആളുകൾ ഇറങ്ങി വന്നാൽ മാത്രമേ ഇവ പോകാറുള്ളൂ. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയിട്ട് കാലമേറെയായെങ്കിലും പരിഹാരം കാണാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല ഓരോ ദിവസവും വനാതിർത്തിയിലെ കൃഷിയിടങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചുവരികയുമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

