ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപിൽ നിന്ന് ഗുജറാത്തിലെ വാഡിനർ തുറമുഖം ലക്ഷ്യമാക്കി വന്ന
വിശദീകരണവുമായി കേന്ദ്രം.
തീരത്ത് അടുക്കാൻ അൽപദൂരം മാത്രം ശേഷിക്കേയായിരുന്നു കപ്പൽ ദിശമാറ്റി ചൈനയ്ക്ക് പോയത്. ഇറാനിയൻഎണ്ണ വിതരണംചെയ്യുന്നവരും (സെല്ലർമാർ) വാങ്ങാൻ തീരുമാനിച്ച ഇന്ത്യൻ കമ്പനിയും തമ്മിൽ പണമിടപാടിനെ ചൊല്ലി തർക്കമുണ്ടായെന്നും തുടർന്നാണ് എണ്ണ ഇന്ത്യയിലിറക്കാതെ കപ്പൽ ചൈനയിലേക്ക് പോയതെന്നുമായിരുന്നു റിപ്പോർട്ടുകൾ.
എന്നാൽ, ഈ റിപ്പോർട്ടുകളും സമൂഹ മാധ്യമങ്ങളിലെ പ്രചാരണങ്ങളും ഊഹാപോഹം മാത്രമാണെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം മന്ത്രാലയം രംഗത്തുവന്നു.
‘‘പണമിടപാട് സംബന്ധിച്ച തർക്കമാണ് കപ്പൽ ദിശമാറ്റി ചൈനയിലേക്ക് പോകാനിടയാക്കിയതെന്ന റിപ്പോർട്ടുകൾ പൂർണമായും തെറ്റാണ്.
ഇറാനിൽ നിന്നുൾപ്പെടെ 40ലേറെ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ നിലവിൽ എണ്ണ വാങ്ങുന്നുണ്ട്. വിപണി സാഹചര്യമനുസരിച്ച് ഇറക്കുമതി തീരുമാനങ്ങളെടുക്കാൻ കമ്പനികൾക്ക് കഴിയും’’ – മന്ത്രാലയം വ്യക്തമാക്കി.
അസാധാരണമല്ല ഈ ‘വഴിമാറൽ’
6 ലക്ഷം ബാരൽ ഇറാനിയൻ എണ്ണയുമായി എത്തിയ ‘പിങ് ഷൻ’ എന്ന കപ്പലാണ് ചൈനയിലേക്ക് പോയത്.
എണ്ണക്കപ്പലുകൾ ഇത്തരത്തിൽ യാത്രാമധ്യേ വഴിതിരിഞ്ഞു പോകുന്നത് അസാധാരണമല്ല. വിപണി സാഹചര്യം, മികച്ച വില, ഡിമാൻഡ് എന്നിവയ്ക്ക് അനുസരിച്ച് അത്തരം തീരുമാനങ്ങളെടുക്കാറുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.
പണം രൊക്കം വേണം
ഇറാന്റെ എണ്ണക്കപ്പൽ ഇന്ത്യൻ കമ്പനിയോട് രൊക്കം പണം ആവശ്യപ്പെട്ടെന്നും ഇതിന് കഴിയില്ലെന്ന് ഇന്ത്യൻ കമ്പനി വ്യക്തമാക്കിയതോടെയാണ് കപ്പൽ ഇന്ത്യയിലടുക്കാതെ ചൈനയിലേക്ക് പോയതെന്നുമായിരുന്നു നേരത്തേ റിപ്പോർട്ടുകൾ വന്നത്.
അമേരിക്കയുടെയും യൂറോപ്പിന്റെയും ഉപരോധമുള്ളതിനാൽ രാജ്യാന്തര പണമിടപാട് സംവിധാനത്തിൽ (സ്വിഫ്റ്റ്) നിന്ന് ഇറാൻ പുറത്താണ്.
അതുകൊണ്ടുതന്നെ രൊക്കം പണം നൽകുക എളുപ്പമല്ലെന്നും 30-60 ദിവസത്തെ ക്രെഡിറ്റ് (പിന്നീട് പണം നൽകൽ) പ്രകാരം തുക വീട്ടാമെന്നുമായിരുന്നു ഇന്ത്യൻ കമ്പനി പറഞ്ഞതെന്നും റിപ്പോർട്ടുകളിലുണ്ടായിരുന്നു. ചൈന ഉപരോധം ഗൗനിക്കാതെ വർഷങ്ങളായി ഇറാന്റെ എണ്ണ വാങ്ങുന്നുണ്ട്.
അതുകൊണ്ടുതന്നെ, ചൈനയിലെ കമ്പനികളുമായി പണമിടപാട് എളുപ്പമാണെന്നും അതിനാലാണ് കപ്പൽ ചൈനയിലേക്ക് പോയതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയിരുന്നു.
7 വർഷത്തിന് ശേഷം ആദ്യം
അമേരിക്കയുടെ ഉപരോധമുള്ളതിനാൽ 2019ന് ശേഷം ഇന്ത്യ ഇറാന്റെ എണ്ണ വാങ്ങിയിരുന്നില്ല. ഈ കപ്പൽ എത്തിയിരുന്നെങ്കിൽ 7 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയിലേക്ക് ആദ്യമായി ഇറാന്റെ എണ്ണ എത്തുമായിരുന്നെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.
The news reports and social media posts of an Iranian crude cargo being diverted from Vadinar, India to China due to “payment issues” are factually incorrect.
🇮🇳India imports crude oil from 40+ countries, with companies having full flexibility to source oil from different sources…
എന്നാൽ, ഇറാനിൽ നിന്നടക്കം 40 രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ കമ്പനികൾ നിലവിൽ എണ്ണ വാങ്ങുന്നുണ്ടെന്നാണ് പെട്രോളിയം മന്ത്രാലയം പറഞ്ഞത്.
യുദ്ധപശ്ചാത്തലത്തിൽ രാജ്യാന്തര എണ്ണവില കത്തിക്കയറിയിരുന്നു. ഇതോടെ വില നിയന്ത്രിക്കാനെന്നോണം ഇറാൻ, റഷ്യ എന്നിവയുടെ എണ്ണയ്ക്ക് യുഎസ് താൽക്കാലിക ഉപരോധ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിൽ കപ്പലുകളിലുള്ള എണ്ണയ്ക്കാണ് ഇളവ്. ഈ അവസരം പ്രയോജനപ്പെടുത്തിയാണ് ഇന്ത്യയും ഇറാന്റെ എണ്ണ വാങ്ങുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

