കൊച്ചി ∙ കൊച്ചിൻ ഷിപ്പ്യാഡ് ഓഹരി എൻഎസ്ഇ യുടെ ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസ് (എഫ് ആൻഡ് ഒ) വിഭാഗത്തിൽ ഉൾപ്പെടുത്തി. ഇതിന്റെ ആദ്യ ദിനം കമ്പനിയുടെ ഓഹരി വില എൻഎസ്ഇ യിൽ 144.60 രൂപ (12.12 ശതമാനം) വർധിച്ചു 1,338.80 രൂപയിൽ ക്ലോസ് ചെയ്തു.
മാർച്ചിൽ 10 ശതമാനവും, ഈ വർഷം മാർച്ചു വരെ 17 ശതമാനവും ഇടിവിലായിരുന്നു. വ്യാഴാഴ്ച, ഓഹരി 23.60 രൂപ (1.76 ശതമാനം), നഷ്ടത്തിൽ 1315 നാണ് വ്യാപാരം അവസാനിപ്പിച്ചത്.
എഫ് ആൻഡ് ഒ വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാലാണ്, കമ്പനിയുടെ ഇറക്കത്തിലായിരുന്ന ഓഹരികൾ വലിയ മുന്നേറ്റം നടത്തിയത്.
എഫ് ആൻഡ് ഒ (ഡെറിവേറ്റീവ് ) വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ, നിക്ഷേപകർക്ക് പ്രത്യേകിച്ച് ട്രേഡേഴ്സിന് ചെറിയൊരു തുക കൊണ്ട് വലിയ അളവിൽ ഓഹരികളിൽ ഇടപാടുകൾ നടത്താൻ കഴിയും.
ഡെറിവേറ്റീവ് വിപണിയിൽ ലോങ് ബയിങ്ങിലൂടെയും ഷോർട് സെല്ലിങ്ങിലൂടെയുമാണ് വ്യാപാരം നടക്കുന്നത്. വലിയ ഫണ്ടുകൾ എഫ് ആൻഡ് ഒ ഇടപാടുകളാണ് കൂടുതൽ താൽപര്യപ്പെടുന്നത്. ഇത് വ്യാപാരത്തിന്റെ ഇടപാട് കൂട്ടാൻ സഹായിക്കും.
കൊച്ചിൻ ഷിപ്പ്യാഡ് കൂടാതെ, അദാനി പവർ, ഫോഴ്സ് മോട്ടോഴ്സ്, ഗോഡ്ഫ്രെ ഫിലിപ്സ് ഇന്ത്യ, മോത്തിലാൽ ഒസ്വാൾ ഫിനാൻഷ്യൽ സർവീസസ്, ഹ്യൂണ്ടായ് ഇന്ത്യ, നിപ്പോൺ ലൈഫ് ഇന്ത്യ അസറ്റ്സ് മാനേജ്മെന്റ്, വിശാൽ മെഗാ മാർട് എന്നീ കമ്പനികളുടെ ഓഹരികളും ബുധനാഴ്ച എൻഎസ്ഇയുടെ എഫ് ആൻഡ് ഒ വിഭാഗത്തിൽ ഉൾപ്പെടുത്തി.
എഫ് ആൻഡ് ഒയിൽ ഉൾപ്പെടുത്തിയത് കൊണ്ട് ഈ ഓഹരികളുടെ വ്യാപാരം സ്പോട്ട് (ക്യാഷ്) വിപണിയിൽ അവസാനിച്ചു എന്ന് കരുതരുത്. അത് തുടരും.
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

