കൽപറ്റ ∙ തദ്ദേശതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം വ്യക്തമായപ്പോഴും ബത്തേരി ബ്ലോക്ക് പഞ്ചായത്ത് കുമ്പളേരി ഡിവിഷനും കൽപറ്റ നഗരസഭയിലെ 7 ഉം മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനും ഉൾപെടെ ജില്ലയിലെ 37 വാർഡുകളിൽ സ്ഥാനാർഥികളില്ലാതെ എൻഡിഎ.
സംവരണ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്ച വന്നതിനാൽ കൽപറ്റ ബ്ലോക്ക് മൂപ്പൈനാട് ഡിവിഷനിലേക്കുള്ള ബിജെപി സ്ഥാനാർഥിയുടെ പത്രിക തള്ളിപ്പോവുകയും ചെയ്തു. മുള്ളൻകൊല്ലി പഞ്ചായത്തിലെ കാപ്പിസെറ്റ് വാർഡിൽ സ്ഥാനാർഥിയെ നിർത്തിയെങ്കിലും വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ മത്സരിക്കാനായില്ല. മറ്റിടങ്ങളിൽ സ്ഥാനാർഥിയെ കണ്ടെത്താനാകാത്തതാണു എൻഡിഎയ്ക്കു വിനയായത്.
മത്സരചിത്രം തെളിഞ്ഞു
കൽപറ്റ ∙ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു.
മാനന്തവാടി, ബത്തേരി, കൽപറ്റ നഗരസഭാ കൗൺസിലുകളിലേക്ക് ആകെ 319 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. മാനന്തവാടിയിൽ 115 സ്ഥാനാർഥികൾ മത്സരിക്കും.
ഇവിടെ 71 പേർ പത്രിക പിൻവലിച്ചു. ബത്തേരിയിൽ 113 സ്ഥാനാർഥികളാണുള്ളത്.
നാമനിർദേശ പത്രിക സമർപ്പിച്ച 191 സ്ഥാനാർഥികളിൽ 78 പേർ പത്രിക പിൻവലിച്ചു. കൽപറ്റയിൽ 91 സ്ഥാനാർഥികൾ മത്സരിക്കും.
ഇവിടെ നാമനിർദേശ പത്രിക സമർപ്പിച്ച 144 സ്ഥാനാർഥികളിൽ 51 പേർ പത്രിക പിൻവലിച്ചു. 2 നാമനിർദേശ പത്രികകൾ തള്ളുകയും ചെയ്തു.
എൻഡിഎ സ്ഥാനാർഥികൾ ഇല്ലാത്ത വാർഡുകൾ
കൽപറ്റ ബ്ലോക്ക് ഡിവിഷൻ (1)
ബത്തേരി ബ്ലോക്ക് ഡിവിഷൻ (1)
മാനന്തവാടി നഗരസഭ (4)
കൽപറ്റ നഗരസഭ (7)
പടിഞ്ഞാറത്തറ പഞ്ചായത്ത് (5)
നൂൽപുഴ പഞ്ചായത്ത് (4)
കണിയാമ്പറ്റ പഞ്ചായത്ത് (3)
വെള്ളമുണ്ട
പഞ്ചായത്ത് (3) പനമരം പഞ്ചായത്ത് (3) വൈത്തിരി പഞ്ചായത്ത് (2) മുള്ളൻകൊല്ലി പഞ്ചായത്ത് (2) മീനങ്ങാടി പഞ്ചായത്ത് (1) തൊണ്ടർനാട് (1) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

