പാലുകാച്ചി ∙ പാലുകാച്ചി ടൂറിസത്തിന്റെ വളർച്ചയ്ക്കു വേണം റോഡ് വികസനം. കൊട്ടിയൂരിനെ പിൽഗ്രിം ടൂറിസം മാപ്പിലെത്തിച്ച സാഹചര്യത്തിൽ പാലുകാച്ചിയിലേക്ക് റോപ് വേ വിഭാവനം ചെയ്താണു പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നത്.
അടിസ്ഥാനാവശ്യമായി റോഡുകളെക്കൂടി കണക്കാക്കണം. എങ്കിലേ, വന്യജീവി ശല്യമുൾപ്പെടെയുള്ളവ മൂലം നാടും വീടും ഉപേക്ഷിച്ചുപോയ കർഷകർ തിരിച്ചെത്തു.
ഒറ്റപ്ലാവിലൂടെ കടന്നുപോകുന്ന റോഡിന്റെ പണികൾ നടത്തിയാൽ ടൂറിസം വളരുകയും കർഷകർ തിരികെയെത്തി ഇവിടം വികസിക്കുകയും ചെയ്യും.
അതിന് ഏറ്റവും അത്യാവശ്യമുള്ളത് ബാവലി പുഴ പാലുകാച്ചി റോഡിന്റെ വികസനമാണ്. കൊട്ടിയൂർ പഞ്ചായത്തിലെ 1,2 വാർഡുകളിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ആകെ നീളം 3.5 കിലോമീറ്ററാണ്.
ഇതിൽ രണ്ട് കിലോമീറ്ററോളം ടാറിങ്ങും കോൺക്രീറ്റും ചെയ്ത റോഡുണ്ട്. ബാക്കി 1.5 കിലോമീറ്റർ ദൂരം കൂടി ടാറിങ്ങോ കോൺക്രീറ്റോ ചെയ്താൽ മലയോര ഹൈവേയിൽ നിന്ന് വേഗത്തിൽ പാലുകാച്ചിയിൽ എത്താം. വീതി കൂട്ടി നിർമിച്ചാൽ അതു നാടിനു വൻ നേട്ടമാകും.
റോഡിന്റെ വികസനത്തിനു വേണ്ടി മാത്രം 25 ലക്ഷം രൂപ കൊട്ടിയൂർ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ഇതിൽ 10 ലക്ഷം രൂപ സണ്ണി ജോസഫ് എംഎൽഎ ഫ്ലഡ് ഇനത്തിൽ വകയിരുത്തിയതാണ്. റോഡ് നവീകരിച്ചാൽ കർഷകർ തിരിച്ചെത്തും.
ഒപ്പം ടൂറിസവും വളരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

