മാനന്തവാടി ∙ 245 പോയിന്റുമായി ജില്ലാ സ്കൂൾ കലോത്സവത്തിൽ മാനന്തവാടി എംജിഎം സ്കൂളിനു കലാകിരീടം.കഴിഞ്ഞ വർഷത്തെ റണ്ണറപ്പുകളായ പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ് 156 പോയിന്റുമായി രണ്ടാംസ്ഥാനവും നിലനിർത്തി. ആതിഥേയരായ മാനന്തവാടി ജിവിഎച്ച്എസ്എസിനാണ് മൂന്നാം സ്ഥാനം.
143 പോയിന്റ്. ഉപജില്ലകളിൽ ആതിഥേയരായ മാനന്തവാടിയാണ് ചാംപ്യന്മാർ.1080 പോയിന്റാണ് ഉപജില്ല നേടിയത്.
999 പോയിന്റുള്ള ബത്തേരിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനക്കാരായ വൈത്തിരിക്ക് 929 പോയിന്റുണ്ട്.
ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലും യുപി, ഹൈസ്കൂൾ അറബിക് വിഭാഗങ്ങളിലും മാനന്തവാടി മികച്ച പ്രകടനം നടത്തി.
സമാപന സമ്മേളനം ജില്ലാ പൊലീസ് മേധാവി താപോഷ് ബാസുമതാരി ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ.ശശീന്ദ്ര വ്യാസ് അധ്യക്ഷത വഹിച്ചു.
ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് അംഗവും നീലഗിരി കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ചെയർമാനുമായ ഡോ.റാഷിദ് ഗസാലി സമ്മാന വിതരണം നിർവഹിച്ചു. പ്രിൻസിപ്പൽ പി.സി.തോമസ്, വൈസ് പ്രിൻസിപ്പൽ കെ.കെ.സുരേഷ്കുമാർ, ഹയർ സെക്കൻഡറി ആർഡിഡി രാജേഷ് കുമാർ, ഡിഇഒ സി.വി.മൻമോഹൻ, ജോൺസൺ ഐക്കര, വിൽസൺ തോമസ്, എം.സുനിൽകുമാർ, ടി.
ബാബു, ബി.ജെ.ഷിജിത, നിസാർ കമ്പ, ബിനു തോമസ്, അനിൽ രാമകൃഷ്ണൻ, ഡോ.പി.എ. ജലീൽ, ഡോ.അനിൽ കുമാർ, അബ്ദുൽ നാസർ, പി.എം.രതീഷ് ബാബു, എൻ.
ശ്രീജിത്ത്, എ.യു.ധന്യ, ഫാത്തിമ അഷ്ഫിദ, എൻ.ജെ.ഷജിത്ത്, പ്രേമ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഓട്ടൻതുള്ളലിൽ ശ്രേയ പാർവതി
മാനന്തവാടി ∙ ഹയർ സെക്കൻഡറി ഓട്ടൻതുള്ളലിൽ പൂതാടി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ശ്രേയ പാർവതി ഒന്നാം സ്ഥാനം നേടി. രുക്മിണീ സ്വയംവരമാണ് അവതരിപ്പിച്ചത്.
പുന്നശ്ശേരി പ്രഭാകരൻ ആണ് ഗുരു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

