ഗൂഡല്ലൂർ ∙ 12 പേരെ കൊലപ്പെടുത്തിയ ശേഷം വനം വകുപ്പ് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ചു വനത്തിൽ വിട്ട കാട്ടാന രാധാകൃഷ്ണനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.
ഓവാലി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 12 പേരെ കൊലപ്പെടുത്തിയ രാധാകൃഷ്ണനെ സെപ്റ്റംബർ 23 നാണ് വനം വകുപ്പ് എല്ലമലയിലെ കുറുമ്പർ പള്ളത്തിൽ മയക്കു വെടിവച്ച് തളച്ചത്. തുടർന്ന് മുതുമല കടുവ സങ്കേതത്തിലെ അഭയാരണ്യം ആനപന്തിയിലെ കൊട്ടിലിൽ തളച്ചു.
ഒരു മാസത്തെ വിശ്രമത്തിനു ശേഷം, വന്യസ്വഭാവത്തിൽ മാറ്റം വന്നതോടെ കളക്കാട് മുണ്ടംതുറൈ കടുവ സങ്കേതത്തിലെ കോതയാറ് വനത്തിൽ ഒക്ടോബർ 26ന് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിൽ സ്വതന്ത്രമാക്കി.
വനപാലകർ കാട്ടാനയെ നിരീക്ഷിക്കുന്നതിനിടെ കനത്ത മഴയിൽ 20 അടി ഉയരത്തിൽ നിന്നു തെന്നി റോഡിലേക്ക് വീണു ചരിയുകയായിരുന്നു. വായിൽ നിന്നും തുമ്പികൈയിൽ നിന്നും കനത്ത രക്തസ്രാവമുണ്ടായി.
രണ്ട് ദിവസമായി ഈ പ്രദേശത്ത് കനത്ത മഴയാണ്. കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് ചീഫ് സെക്രട്ടറി സുപ്രിയഷാഹു റിപ്പോർട്ട് നൽകി.
പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി. നാട്ടുകാരുടെ തുടർച്ചയായ പരാതികൾക്കൊടുവിലാണ് കാട്ടാനയെ ഒാവാലി പഞ്ചായത്തിലെ ബാർവുഡിൽ നിന്നു പിടികൂടി മറ്റൊരു വനത്തിലേക്ക് മാറ്റിയത്.
പ്രകൃതി ദുരന്തത്തിലാണ് കാട്ടാന ചരിഞ്ഞതെങ്കിലും പഴി വനംവകുപ്പിനാണ്.
രാധാകൃഷ്ണൻ ചരിഞ്ഞതോടെ ആക്രമണം നടത്തുന്ന കാട്ടാനകളെ പിടികൂടി മാറ്റുന്ന നടപടി വൈകാനുള്ള സാധ്യതകൾ കൂടുതലാണ്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ചില പരിസ്ഥിതി സംഘടനകളും മനുഷ്യരെ ആക്രമിക്കുന്ന കാട്ടാനകളെ പിടികൂടി മാറ്റുന്നതിനെ ശക്തമായി എതിർക്കുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

