പുൽപളളി ∙ കൃഷിയിടത്തിലെത്തി കർഷകനെ കൊലപ്പെടുത്തിയ പെൺകടുവയെയും 3 കുഞ്ഞുങ്ങളെയും വനപാലകർ പിടികൂടി. ഒക്ടോബർ 26ന് മുളയൂരിൽ കൃഷിയിടത്തിൽ ജോലിചെയ്യുകയായിരുന്ന രാജശേഖരപ്പയെ കൊലപ്പെടുത്തിയ കടുവയാണിത്. കടുവസങ്കേതത്തിൽനിന്നു നാട്ടിലിറങ്ങിയ കടുവക്കുടുംബത്തെ എടയാള റേഞ്ചിലെ മുള്ളൂർ ഗ്രാമത്തിൽ നിന്നാണു പിടികൂടിയത്.
അർധരാത്രി ഡ്രാേൺ പരിശോധനയിൽ കണ്ടെത്തിയ അമ്മക്കടുവയെ ആനപ്പുറത്തെത്തിയ സംഘമാണ് മയക്കുവെടി വച്ചത്.
തൊട്ടടുത്ത ബെന്നഗര ഗ്രാമത്തിൽ നിന്നാണു 3 കുഞ്ഞുങ്ങളെ പിടികൂടിയത്. പിടികൂടിയ കടുവയെയും കൂട്ടിലാക്കിയ കുഞ്ഞുങ്ങളെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
ഇതോടെ, ബന്ദിപ്പൂർ വനമേഖലയിൽ നിന്നു ഒരുമാസത്തിനിടെ പിടികൂടിയ കടുവകളുടെ എണ്ണം 14 ആയി.
അടുത്തിടെ ഇവിടെ 4 പേരെ കടുവ ആക്രമിച്ചിരുന്നു. അതിൽ 3 പേർ കൊല്ലപ്പെട്ടു.
നാലാമൻ കാഴ്ച നഷ്ടപ്പെട്ട് ഗുരുതരാവസ്ഥയിലാണ്. കർണാടകയിലെ നാഗർഹൊള, ബന്ദിപ്പൂർ കടുവസങ്കേതങ്ങളിൽ കടുവകളുടെ എണ്ണം വർധിച്ചതും ഇവയുടെ ആവാസത്തിനു വനമേഖല തികയാത്തതുമാണു കടുവകളുടെ കാടിറക്കത്തിനു കാരണമായി പറയുന്നത്.
അനിയന്ത്രിതമായ വനസഫാരിയും ജനങ്ങളുടെ കടന്നുകയറ്റവും കടുവകളുടെ സ്വൈരവിഹാരത്തിനു തടസ്സമായെന്നും പരാതി ഉയർന്നിരുന്നു.
കടുവശല്യം വർധിച്ചതോടെ ബന്ദിപ്പൂർ, നാഗർഹൊള കടുവസങ്കേതങ്ങളിൽ താൽക്കാലികമായി വനസഫാരി നിരോധിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

