പടിഞ്ഞാറത്തറ∙ പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കുന്നതിന്റെ നടപടികളുടെ ഭാഗമായി റോഡിന്റെ അലൈൻമെന്റ് റിപ്പോർട്ട് ഇന്നു സമർപ്പിക്കും. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റി നടത്തിവരുന്ന സർവേ നടപടികൾ പൂർത്തിയായി. പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയർക്കാണ് റിപ്പോർട്ട് സമർപ്പിക്കുക.
എത്രയും വേഗം റോഡ് നിർമാണം തുടങ്ങി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് മനോരമ പുതിയ പാത പുതിയ സ്വപ്നം എന്ന വാർത്താ ക്യാംപെയ്നും ഒപ്പുശേഖരണവും സംഘടിപ്പിച്ചിരുന്നു.
തുടർന്നു നടന്ന വികസനസെമിനാറിലാണു മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്റെ അലൈന്മെന്റ് എത്രയും വേഗം തയാറാക്കുമെന്നും നോഡൽ ഓഫിസറെ നിയമിക്കുമെന്നും പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി മന്ത്രി വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായാണ് ആദ്യപടിയായി അലൈൻമെന്റ് റിപ്പോർട്ട് ഇന്നും ഭരണാനുമതിക്കുള്ള ഡിപിആർ ഈ മാസം 25നും സമർപ്പിക്കാനും തീരുമാനിച്ചത്.
നോഡൽ ഓഫിസർമാരെ നിയമിക്കാനും മറ്റ് നടപടികൾ സമയബന്ധിതമായി നടത്താനും അന്നത്തെ യോഗത്തിൽ തീരുമാനിച്ചിരുന്നു.
അലൈൻമെന്റ് റിപ്പോർട്ട് അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കോഴിക്കോട് ജില്ലയിൽ മലബാർ വന്യ ജീവി സങ്കേതത്തിനു സമീപത്ത് 3.2 കിലോമീറ്റർ ദൂരം റോഡ് നിർമാണം ആണ് ആശങ്കയാകുന്നത്.
എന്നാൽ താഴെ കരിങ്കണ്ണി മുതൽ മേലേ കരിങ്കണ്ണി വരെ തുരങ്ക പാത നിർമിച്ച് ഇതിനെ മറികടക്കാനാവും എന്നാണ് കണക്കുകൂട്ടൽ.
ഇവിടെ തുരങ്കപാത നിർമാണം ഏറെ പ്രായോഗികമെന്ന് മുൻപ് കണ്ടെത്തിയതുമാണ്. കയറ്റം കുറച്ചും കൊടും വളവുകൾ ഒഴിവാക്കിയുള്ള എളുപ്പമാർഗമാണ് നിലവിലെ അലൈൻമെന്റിൽ സാധ്യത എന്നാണ് നാട്ടുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]