കൽപറ്റ ∙ ജില്ലയിലെ ദുരന്ത ബാധിതരായ വനിതകളുടെ പുനരധിവാസത്തിനായി പ്രവർത്തിക്കുന്ന ബെയ്ലി ഉൽപന്നങ്ങൾ ഇനി സ്വന്തം കെട്ടിടത്തിൽ നിർമിക്കും. പുത്തൂർ വയലിലാണ് ബെയ്ലി ഉൽപന്നങ്ങൾക്ക് സ്വന്തമായി ഓഫിസ് ഒരുങ്ങുന്നത്.
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് നിരാലംബരായ ഒരു കൂട്ടം വനിതകളുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ബെയ്ലി’ ബ്രാൻഡിന് കീഴിൽ വിവിധ ഉൽപന്നങ്ങൾ നിർമിച്ച് വിപണനം നടത്തുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഉൽപന്നങ്ങളുടെ നിർമാണ വിപണന ഘട്ടങ്ങളിൽ ഭീമമായ തുക ചെലവഴിക്കേണ്ട
സാഹചര്യമായിരുന്നു.
കെട്ടിട വാടകയായി വലിയ തുക നൽകേണ്ടിവരുന്നത് പ്രവർത്തന ലാഭം കൈവരിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നതായി ബെയ്ലി അംഗങ്ങൾ പറയുന്നു.
വാടക ഇല്ലാത്ത സ്വന്തം ഉൽപാദന കേന്ദ്രം ഒരുങ്ങുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയാണ്. കോഴിക്കോട് ഡിവിഷൻ എൽഐസി ക്ലാസ് 1 ഓഫിസേഴ്സ് അസോസിയേഷനാണ് കെട്ടിടം നിർമിച്ചുനൽകുന്നത്.
എൽഐസി മാനേജർമാരും ക്ലാസ് 1 ഓഫിസർമാരും സംയുക്തമായി സമാഹരിച്ച 65 ലക്ഷം രൂപ ചെലവിട്ട് ജനുവരിയോടെ നിർമാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.
കെട്ടിടത്തിന്റെ ശിലാസ്ഥാപനം ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ നിർവഹിച്ചു.
കൺവീനർ പി.രാമകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ഡിവിഷനൽ സെക്രട്ടറി റിയ ബിനീഷ്, പ്രസിഡന്റ് സാലിഹ്, നഗരസഭാ കൗൺസിലർ രാജൻ, ബെയ്ലി പ്രൊജക്ട് പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

