വടകര ∙ പാലയാട് തുരുത്തി പാലം നാളെ വൈകിട്ട് 6 ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. അപകടം പിടിച്ച നടപ്പാലത്തിലൂടെ സഞ്ചരിച്ചിരുന്ന തുരുത്തിലെ താമസക്കാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു പുതിയ പാലം. തുറമുഖ വകുപ്പ് 63 ലക്ഷം രൂപ ചെലവിട്ടാണു പണിതത്.
പൂർണമായ വലിയ പാലം പണിയാൻ 15 കോടിയോളം രൂപ ആവശ്യമായ സ്ഥാനത്താണ് ചെറിയ ബജറ്റിൽ പാലം നിർമിച്ചത്.
മണിയൂർ മെയിൻ റോഡിൽ നിന്ന് 140 മീറ്റർ റോഡ് പണിത ശേഷം താൽക്കാലിക സ്റ്റീൽ പാലവുമുണ്ടാക്കി. പുഴയുടെ ഭാഗം മണ്ണിട്ടു നിറച്ചായിരുന്നു നിർമാണം.
നാലു മീറ്ററാണ് വീതി. അടിയിലൂടെ തോണിക്ക് പോകാൻ കഴിയും.
ഇരിങ്ങണ്ണൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണം. തുരുത്തിൽ 7 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവിടേക്ക് പോകാൻ പൊളിഞ്ഞ മരപ്പാലമായിരുന്നു ഇതു വരെ.
ഉദ്ഘാടനച്ചടങ്ങിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ് പ്രസംഗിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

