റേഷൻ കാർഡ് മസ്റ്ററിങ് 15നകം പൂർത്തിയാക്കണം
കൽപറ്റ ∙ ജില്ലയിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ എല്ലാ അംഗങ്ങളും തങ്ങളുടെ റേഷൻ കാർഡും ആധാർ നമ്പറും സഹിതം അതാത് താലൂക്ക് സപ്ലൈ ഓഫിസുകളിലോ റേഷൻ കടകളിലോ എത്തി 15ന് അകം മസ്റ്ററിങ് പൂർത്തിയാക്കണമെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. ഇ-കെവൈസി അപ്ഡേഷൻ ചെയ്യാത്തവർക്കു റേഷൻ ആനുകൂല്യങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
അധ്യാപക നിയമനം
ലക്കിടി ∙ ഗവ.
എൽപി സ്കൂളിൽ എൽപിഎസ്ടി താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച ഇന്നു രാവിലെ 10.30ന്. 9446254247.
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ∙ മോഡൽ കോളജിൽ 10ന് ആരംഭിക്കുന്ന 3 മാസത്തെ ജിഎസ്ടി കംപ്ലെയ്ൻസ് ആൻഡ് ഇ-ഫയലിങ്, മൊബൈൽ സർവീസ് ടെക്നിഷൻ എന്നീ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ നാളെ വൈകിട്ട് 5ന് അകം കോളജ് ഓഫിസിൽ നേരിട്ട് നൽകണം. 8547005077.
ടെക്നിഷ്യൻ നിയമനം
മീനങ്ങാടി ∙ ഐഎച്ച്ആർഡി മോഡൽ കോളജിൽ കംപ്യൂട്ടർ ഹാർഡ്വെയർ ടെക്നിഷ്യൻ താൽക്കാലിക നിയമനത്തിനു കൂടിക്കാഴ്ച 7നു രാവിലെ 11.30ന്. 8547005077.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

