കൽപറ്റ ∙ ബൈക്ക് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തൊണ്ടർനാട് പുത്തൻ വീട്ടിൽ ദേവകിയമ്മ (65) മരിച്ചു. ഇരുമനത്തൂർ മഠത്തിൽ കുടുംബാംഗമാണ്.
തിങ്കളാഴ്ച തൊണ്ടർനാട് പുതുശ്ശേരി ടൗണിൽ വച്ചാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ദേവകിയെ ബൈക്ക് ഇടിക്കുകയായിരുന്നു.
വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് പരുക്കേറ്റ ദേവകി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പുതുശ്ശേരി പുത്തൻ വീട്ടിൽ അനന്തൻ നായരാണ് ഭർത്താവ്.
മക്കൾ: സുഹാസിനി (മുംബൈ), ദിനി. മരുമക്കൾ: മധു (മുംബൈ), വിനോദ് (വാളാട്).
സംസ്കാരം നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

