പുൽപള്ളി ∙ അടിക്കടി അപകടമുണ്ടാകുന്ന പുൽപള്ളി–കാപ്പിസെറ്റ് റൂട്ടിലെ ചെറ്റപ്പാലം പ്രദേശത്ത് സുരക്ഷാനടപടികളെടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ്. ഇവിടെ അപകടത്തിനു പല സാഹചര്യങ്ങളുണ്ടെന്നും അശ്രദ്ധമായ ഡ്രൈവിങും അമിതവേഗതയുമാണ് പല അപകടങ്ങൾക്കും കാരണമെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. പാതയോരങ്ങളിലെ ബോർഡുകൾ കാടുകയറി കാണാമറയത്തായി.
വഴിയരികിലെ കാടുവളർന്നു റോഡിലേക്കു മറിഞ്ഞുകിടക്കുന്നു.
ആദ്യപടിയായി ചെറ്റപ്പാലത്ത് വേഗത്തട സ്ഥാപിക്കാൻ തീരുമാനമായി. ഉദയക്കവലയിലേക്കു തിരിയുന്ന റോഡിൽ വരമ്പ് നിർമിക്കാനും തീരുമാനിച്ചു. എൻഫോഴ്സ്മെന്റ് ആർടിഎ അജിൽകുമാറും റോഡ് സേഫ്ടി ഓർഗനൈസേഷൻ വളണ്ടയർമാരുമാണ് സ്ഥലപരിശോധന നടത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ റോഡിലെ അപകടാവസ്ഥ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി.
താഴെചെറ്റപ്പാലത്ത് സിഗ്നൽ ബോർഡുകളെ മൂടിയ കാടും നീക്കംചെയ്തു. താന്നിത്തെരുവിനുതാഴെ പാതയോരത്ത് വാഹനഗതാഗതത്തിനും തടസമായി പടർന്ന കാട് പൊതുപ്രവർത്തകൻ ഷിബി തമ്പാന്റെ നേതൃത്വത്തിൽ വെട്ടിമാറ്റി. വ്യാപാരി സംഘടനാ പ്രസിഡന്റ് മത്തായി ആതിര, ഭാരവാഹികളായ കെ.എസ്.അജിമോൻ, പ്രസന്നകുമാർ, പി.എ.ഷാജിമോൻ, പൈലി പുത്തൻപുര, പനച്ചിക്കൽ വർഗീസ്, ബസ് ഉടമസ്ഥസംഘം പ്രതിനിധി ബ്രിജേഷ് കെ.തോമസ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

