കൽപറ്റ ∙ സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. 4 മുതൽ ഡിസംബർ 4 വരെയാണ് വോട്ടർ പട്ടിക പരിഷ്കരിക്കാനുള്ള കാലയളവ്.
2025ലെ നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേരുകൾ ചേർത്ത മുഴുവൻ സമ്മതിദായകരുടെയും വീടുകളിൽ ബൂത്ത് ലെവൽ ഓഫിസർമാരെത്തി വോട്ടർ പട്ടിക പരിഷ്കരണ ഫോമുകൾ വിതരണം ചെയ്യും. 2002 ലെ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് പരിഷ്കരണം നടപ്പാക്കുന്നത്. വോട്ടർമാർക്ക് ലഭിക്കുന്ന ഫോമുകളിൽ വിവരങ്ങൾ രേഖപ്പെടുത്തി ഒപ്പിട്ട് ബിഎൽഒമാർക്ക് തിരികെ നൽകണം.
പൂരിപ്പിച്ച ഫോമുകൾ പരിശോധിച്ച് ബന്ധപ്പെട്ട
നിയമസഭാ മണ്ഡലത്തിലെ ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ ഡിസംബർ 9ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ വിവരങ്ങൾ രേഖപ്പെടുത്താത്തവർക്കും തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയ വോട്ടർമാർക്കും രേഖകൾ ഹാജരാക്കാൻ നോട്ടിസ് നൽകും. തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ച 12 രേഖകൾ പരിശോധനയ്ക്ക് ഉപയോഗിക്കാം. പട്ടികയുമായി ബന്ധപ്പെട്ട് ഡിസംബർ 9 മുതൽ ജനുവരി 8 വരെ ബന്ധപ്പെട്ട ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാർ മുൻപാകെ ആക്ഷേപങ്ങൾ സമർപ്പിക്കാം.
ഫെബ്രുവരി 7ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.
നിലവിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കാത്തവരും 2026 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്ന വോട്ടർമാർക്കും ഫോം ആറിലുള്ള അപേക്ഷയും സത്യവാങ്മൂലവും പൂരിപ്പിച്ചു ബിഎൽഒമാർക്ക് നൽകാം. താൽക്കാലികമായി മറ്റ് സ്ഥലങ്ങളിൽ താമസിക്കുന്ന വോട്ടർമാർക്ക് ഓൺലൈനായും എന്യൂമറേഷൻ ഫോമുകൾ നൽകാം. ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർമാരുടെ തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ കലക്ടർക്ക് അപ്പീൽ സമർപ്പിക്കാം.
എന്യൂമറേഷൻ സംബന്ധിച്ചുളള പൊതു ജനങ്ങളുടെ സംശയങ്ങൾ ദൂരികരിക്കാൻ കലക്ടറേറ്റിൽ എസ്ഐആർ ഹെൽപ് ഡെസ്ക് ആരംഭിക്കും.
യോഗത്തിൽ കലക്ടർ ഡി.ആർ.മേഘശ്രീ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ നിജു കുര്യൻ, ഇലക്ടറൽ റജിസ്ട്രേഷൻ ഓഫിസർ കെ.മനോജ് കുമാർ, മാസ്റ്റർ ട്രെയിനർ ഉമറലി പാറച്ചോടൻ, വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

