തൃശൂർ ജില്ലയിലെ പുന്നയൂർക്കുളത്ത് മത്സ്യസമ്പത്തിന്റെ വലിയ ശേഖരമെത്തി. മന്ദലാംകുന്ന്, പാപ്പാളി, അണ്ടത്തോട് കടപ്പുറങ്ങളിലാണ് വൻതോതിൽ മത്തിച്ചാകര അനുഭവപ്പെട്ടത്.
ഇന്നലെ രാവിലെയാണ് തിരമാലകൾക്കൊപ്പം ലക്ഷക്കണക്കിന് മത്സ്യങ്ങൾ കരയിലേക്ക് അടിച്ചുകയറിയത്. രാവിലെ ഒൻപത് മണിയോടെ ആരംഭിച്ച മീൻ കയറ്റം ഏകദേശം രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.
ഈ അപൂർവ്വ പ്രതിഭാസം അറിയTിയതോടെ പ്രദേശവാസികളും വിനോദസഞ്ചാരികളും കടൽത്തീരത്തേക്ക് ഒഴുകിയെത്തി. വലിയ പ്ലാസ്റ്റിക് കവറുകളിലും മറ്റ് പാത്രങ്ങളിലുമായി ഇവർ മത്സ്യം വാരിയെടുത്തു.
ചാകരയുടെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ അടുത്തുള്ള വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി ആളുകളാണ് കടപ്പുറത്തേക്ക് എത്തിച്ചേർന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

